'ബറോസ് ' ചിത്രം ഒടിടിയിലേക്ക്

barroz
barroz

മോഹൻലാലിന്റെ സംവിധാന അരങ്ങേറ്റം എന്ന നിലയിൽ ശ്രദ്ധ നേടിയ ചിത്രം ബറോസ് ഒടിടിയിലേക്ക്. ക്രിസ്മസ് റിലീസ് ആയി ഡിസംബർ 25 ന് തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ഇത്. തിയറ്ററുകളിലെത്തി 23-ാം ദിവസമാണ് ചിത്രത്തിന്റെ ഔദ്യോഗിക ഒടിടി പ്രഖ്യാപനം വന്നിരുന്നു. പ്രമുഖ പ്ലാറ്റ്‌ഫോം ആയ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം എത്തും എന്നാണ് വിവരം വന്നത്. ഇപ്പോഴിതാ ഒടിടി റിലീസ് ഡേറ്റും പ്രഖ്യാപിച്ചിരിക്കുകയാണ്. ജനുവരി 22 മുതലാണ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം  ഒടിടി സ്ട്രീമിംഗിനായി എത്തുക എന്നാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. 

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് 'ബറോസ്' നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയർ കുട്ടിച്ചാത്തൻ' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹൻലാൽ സിനിമയൊരുക്കുന്നത്. കൗമാരക്കാരനായ സംഗീത വിസ്മയം ലിഡിയൻ നാദസ്വരമാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. അമേരിക്കൻ ടെലിവിഷൻ ചാനലായ സിബിഎസിന്റെ വേൾഡ്‌സ് ബെസ്റ്റ് പെർഫോമർ അവാർഡ് നേടിയ ലിഡിയന്റെ ആദ്യ സിനിമയാണ് ബറോസ്. സംവിധാനത്തിനൊപ്പം ബറോസ് എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും മോഹൻലാൽ ആണ്. സന്തോഷ് ശിവൻ ആണ് ഛായാഗ്രഹണം.  

Tags