ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ ഇടം നേടാന്‍ പോകുന്ന ബാറോസ് എന്ന ചിത്രത്തിലേക്കു ക്ഷണം ; സന്തോഷം പങ്കുവച്ച് അനീഷ് ഉപാസന

barroz

മോഹന്‍ലാല്‍ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്നു എന്നതിനാല്‍ തന്നെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിന്റെ ഒഫീഷ്യല്‍ ഫോട്ടോഗ്രാഫറായ അനീഷ് ഉപാസന മോഹന്‌ലാലിനൊപ്പമുള്ള ഒരു നിമിഷം പങ്കുവെച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ഫ്രെയിമില്‍ അദ്ദേഹത്തിന് ഏറെ ഇഷ്ടമുള്ള ഒരു ചിത്രം സമ്മാനിച്ചതിന്റെ ഓര്‍മ്മയാണ് അനീഷ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.

'ലാല്‍ സാറും ആന്റണി ചേട്ടനും ബാറോസിന്റെ ഒഫീഷ്യല്‍ ഫോട്ടോഗ്രാഫറായി എന്നെ നിയമിച്ചപ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമായിരുന്നെനിക്ക്. കാരണം എന്നെ ക്ഷണിച്ചത് ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ ഇടം നേടാന്‍ പോകുന്ന ബാറോസ് എന്ന ചിത്രത്തിലേക്കാണ്..സന്തോഷ് ശിവന്‍ സാറിന്റെ ഫ്രെയിമുകള്‍ ഒപ്പിയെടുക്കുമ്പോഴും മനസ്സെപ്പോഴും കൂടുതല്‍ ആഗ്രഹിച്ചത് സ്വന്തമായി ചില ഫ്രെയിം കോമ്പോസിഷന്‍സ് വേണമെന്നായിരുന്നു. ഷൂട്ടിങ്ങിന്റെ ഇടവേളകളില്‍ ലാല്‍ സാര്‍ ഫോട്ടോഗ്രാഫ്‌സുള്ള  ഐ പാഡ് ആവശ്യപ്പെടാറുണ്ട് . എല്ലാം ഓരോന്നായി ക്ഷമയോടെ നോക്കും.

സാര്‍..ഫ്രീ ടൈമില്‍ പോസ്റ്റേഴ്‌സിനുള്ള ഫോട്ടോസ് ഒന്ന് സെലക്ട് ചെയ്യാമോ..? ലാല്‍ സാര്‍ : ' ഇതിലെല്ലാം നല്ല പടങ്ങളാണ്. നിങ്ങള്‍ തന്നെ സെലക്ട് ചെയ്തിട്ടെന്നെ കാണിക്കൂ.excellent pictures…!! പക്ഷേ, സാറിനെകാണാന്‍ ആര് വന്നാലും മൊബൈല്‍ ഫോണ്‍ ഓപ്പണ്‍ ചെയ്ത് ഈ ഒരു ചിത്രം സാര്‍ എല്ലാവര്‍ക്കും കാണിച്ച് കൊടുക്കുന്നത് ഞാന്‍ പല തവണ ശ്രദ്ധിച്ചിട്ടുണ്ട്. സാറിന് അത്രയധികം ഇഷ്ട്ടപെട്ട ഫ്രെയിമാണിതെന്ന് അന്നേ ഞാന്‍ മനസ്സിലാക്കിയിരുന്നു. അത് കൊണ്ട് തന്നെയാണ് വളരെ സര്‍പ്രൈസായി സാറിന് ഈ ചിത്രം പ്രസന്റ് ചെയ്തതും. Sir...its for u.. മനസ്സ് നിറഞ്ഞ പുഞ്ചിരിയില്‍ ഒരു നേര്‍ത്ത ശബ്ദം ഞാന്‍ കേട്ടു. excellent picture..! and thank you..!' എന്നാണ് അനീഷ് ഉപാസന ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

Tags