'പലരും എന്നെ ബലിയാടാക്കി, സമൂഹ മാധ്യമങ്ങളിൽ‌ അടക്കം വിമർശനം ഉന്നയിച്ചപ്പോൾ ഒരാൾ പോലും പിന്തുണച്ചില്ല’- മനസ്സു തുറന്ന് ഇടവേള ബാബു

idavela babu

കൊച്ചി: ‘അമ്മ’  വലിയ പ്രതിസന്ധികളിൽ കൂടി കടന്നുപോയിട്ടുണ്ട്. പലരും തന്നെ ബലിയാടാക്കി സമൂഹ മാധ്യമങ്ങളിൽ‌ അടക്കം വിമർശനം ഉന്നയിച്ചപ്പോൾ ഒരാൾ പോലും അതിനു മറുപടി പറഞ്ഞില്ലെന്ന്  ഇടവേള ബാബു. സമൂഹ മാധ്യമങ്ങളിൽ അടക്കം തനിക്കെതിരെ വലിയ ആക്രമണം നടന്നപ്പോഴും ‘അമ്മ’ സംഘടനയിലെ ഒരാൾ പോലും തന്നെ പിന്തുണച്ചില്ല. താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് 25 വർഷങ്ങൾക്കു ശേഷം പടിയിറങ്ങുന്നതിനു മുൻപായി അംഗങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുമ്പോഴായിരുന്നു ഇടവേള ബാബു മനസ്സു തുറന്നത്.

എന്നാൽ സംഘടനയുടെ പ്രവർത്തനങ്ങളിൽ മമ്മൂട്ടിയും മോഹൻ ലാലും ഇന്നസെന്റും അടക്കം നേതൃത്വത്തിലുണ്ടായിരുന്നവർ വലിയ പിന്തുണയാണു നൽകിയതെന്നും അദ്ദേഹം പറഞ്ഞു. താൻ പെയ്ഡ് സെക്രട്ടറിയാണെന്നു ചില കോണുകളിൽനിന്ന് ആരോപണം ഉയർന്നെന്നും ഇടവേള ബാബു പറഞ്ഞു.

Tags