'ബാഹുബലി: ദി എപ്പിക്'; ചില രംഗങ്ങൾ ഒഴിവാക്കിയിട്ടുണ്ട് - എസ്.എസ്. രാജമൗലി
ബാഹുബലി: ദി ബിഗിനിങ്, ബാഹുബലി 2: ദി കൺക്ലൂഷൻ എന്നീ രണ്ട് ഭാഗങ്ങളെയും ഒരൊറ്റ സിനിമയായി എഡിറ്റ് ചെയ്ത് തിയറ്ററുകളിൽ വീണ്ടും റിലീസിന് ഒരുങ്ങുകയാണ്. എസ്.എസ്. രാജമൗലി ഒരുക്കിയ ബിഗ് ബഡ്ജറ്റ് ചിത്രമായ 'ബാഹുബലി: ദി എപ്പിക്' എന്ന എഡിറ്റഡ് പതിപ്പിന് വേണ്ടി ചിത്രത്തിലെ പ്രധാന ഭാഗങ്ങൾ ഒഴിവാക്കിയതിനെക്കുറിച്ച് രാജമൗലി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ബാഹുബലി: ദി എപ്പിക് മൂന്ന് മണിക്കൂർ 43 മിനിറ്റ് ദൈർഘ്യത്തിലാണ് റിലീസ് ചെയ്യുന്നത്. അതുകൊണ്ടാണ് ചില വെട്ടിചുരുക്കലുകൾ നടത്തിയതെന്ന് രാജമൗലി വ്യക്തമാക്കുന്നു.
tRootC1469263">തമന്ന ഭാട്ടിയ അവതരിപ്പിച്ച അവന്തികയുടെ കഥാപാത്രവും പ്രഭാസ് അവതരിപ്പിച്ച ശിവുവും തമ്മിലുള്ള പ്രണയരംഗങ്ങൾ പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. ചിത്രത്തിലെ പ്രധാന ഗാനങ്ങളായ ‘പച്ചത്തീയാണു നീ, കണ്ണാ നീ ഉറങ്ങടാ, മനോഹരി’ എന്നീ പാട്ടുകളും ഒഴിവാക്കിയിട്ടുണ്ട്.
യുദ്ധ എപ്പിസോഡുകളിലെ ചില ദൈർഘ്യമേറിയ രംഗങ്ങളും വെട്ടി കുറച്ചിട്ടുണ്ട്. ബാഹുബലിയുടെ രണ്ട് ഭാഗങ്ങളും ചേർത്ത് എഡിറ്റ് ചെയ്തപ്പോൾ ടൈറ്റിലുകൾ ഒഴിവാക്കിയിട്ടും ഏകദേശം അഞ്ച് മണിക്കൂർ 27 മിനിറ്റ് ദൈർഘ്യം വന്നിരുന്നു. ഈ ദൈർഘ്യം കുറക്കാനാണ് രാജമൗലി വെട്ടി ചുരുക്കിയത്.
ഓരോ രംഗത്തിനും വൈകാരികമായ പ്രാധാന്യം ഉണ്ടെങ്കിലും പുതിയ പതിപ്പ് തികച്ചും കഥാധിഷ്ഠിതമായിരിക്കാൻ വേണ്ടിയാണ് ഒഴിവാക്കലുകൾ നടത്തിയതെന്ന് രാജമൗലി പറഞ്ഞു. 'ബാഹുബലി: ദി എപ്പിക്' എന്ന ഈ പ്രത്യേക എഡിറ്റഡ് പതിപ്പ് 2025 ഒക്ടോബർ 31ന് തിയറ്ററുകളിൽ വീണ്ടും റിലീസ് ചെയ്യും. 'ബാഹുബലി' കഥയെ ഒറ്റ സിനിമയായി തിയറ്ററിൽ ആസ്വദിക്കാനുള്ള ആവേശത്തിലാണ് ആരാധകർ. വേൾഡ് വൈഡ് റീ-റിലീസാണ് ചിത്രത്തിനായി അണിയറ പ്രവർത്തകർ ഒരുക്കുന്നത്. ഇന്ത്യക്ക് പുറമെ നോർത്ത് അമേരിക്കയിലും ഫ്രാൻസിലും ജപ്പാനിലുമെല്ലാം ചിത്രമെത്തും.
ഐമാക്‌സ്, 4ഡി.എക്‌സ്, ഡി ബോക്‌സ്, ഡോള്‍ബി സിനിമ, എപിക് ഉള്‍പ്പടെയുള്ള പ്രീമിയം ഫോര്‍മാറ്റുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. റീ എഡിറ്റ് ചെയ്തും റീ മാസ്റ്റര്‍ ചെയ്തുമാണ് പുതിയ പതിപ്പ് ഒരുക്കിയിരിക്കുന്നത്. സാങ്കേതികപരമായ മാറ്റങ്ങള്‍ക്ക് പുറമെ മുമ്പ് കണ്ടിട്ടില്ലാത്ത പുതിയ രംഗങ്ങളും പതിപ്പിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍
.jpg)

