ബോക്സോഫീസ് വീണ്ടും പൂരപ്പറമ്പാക്കി ബാഹുബലി ദി എപിക്

ബോക്സോഫീസ് വീണ്ടും പൂരപ്പറമ്പാക്കി ബാഹുബലി ദി എപിക്
The third part of Baahubali is coming
The third part of Baahubali is coming

ഇന്ത്യൻ സിനിമ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിലൊന്നാണ്  ബാഹുബലി.

ബാഹുബലിയുടെ രണ്ട് ഭാഗങ്ങളും തിയറ്ററുകളിൽ ഉണ്ടാക്കിയ ആവേശം ആരും മറക്കാൻ ഇടയില്ല. അത്തരത്തിൽ തെലുങ്ക് സിനിമയുടെയും തെന്നിന്ത്യന്‍ സിനിമയുടെ തന്നെ തലവര മാറ്റിയ ഒരു എസ് എസ് രാജമൗലി ചിത്രമായിരുന്നു ബാഹുബലി. 
ഇന്ത്യയിലെ എക്കലത്തെയും മികച്ച ബോക്സ്ഓഫീസ് റെക്കോഡുകൾ സിനിമ അന്ന് കരസ്ഥമാക്കിയിരുന്നു. ഇപ്പോഴിതാ റീറിലീസിലും ചരിത്രം കുറിച്ചിരിക്കുകയാണ് സിനിമ. ആരാധകരെ ആവേശത്തിലാഴ്ത്തി സിനിമയുടെ രണ്ട് ഭാഗങ്ങളെയും ചേർത്ത് ഒറ്റ സിനിമയായാണ് ചിത്രം ഇന്നലെ തിയറ്ററിലെത്തിയിരിക്കുന്നത്.

tRootC1469263">

ബാഹുബലി ആദ്യ ഭാഗം പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയതിന്‍റെ ആഘോഷത്തിന്‍റെ ഭാഗമായാണ് റീറിലീസിംഗ്. 3.45 മണിക്കൂര്‍ ദൈർഘ്യത്തിലെത്തിയ സിനിമ കാണികളെ മുഷിപ്പിക്കുന്നില്ല എന്ന് മാത്രമല്ല ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന ഏതൊരു ചിത്രത്തിനേക്കാളും മികച്ച രീതിയിലുള്ള ഓപണിംഗ് ബാഹുബലി ദി എപിക് നേടി. കണക്ക് പ്രകാരം ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയ നെറ്റ് കളക്ഷന്‍ 10.4 കോടിയാണ്. ഇന്ത്യയിലെ ഗ്രോസ് 12.35 കോടി രൂപ. വിദേശത്തുനിന്ന് മറ്റൊരു 4 കോടി കൂടി. എല്ലാം ചേർത്ത് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയ ഓപണിംഗ് 16.35 കോടിയാണ്. റീറിലീസ് ചിത്രത്തിന് കിട്ടുന്ന റെക്കോഡ് ഓപണിംഗ് ആണ് ഇത്.

Tags