81 മത് ഗോള്‍ഡന്‍ ഗ്ലോബിൽ പുരസ്‌ക്കാരങ്ങൾ വാരിക്കൂട്ടി ഓപ്പൺഹെയ്മർ..

ആറ്റംബോംബിന്റെ പിതാവെന്ന് അറിയപ്പെടുന്ന ശാസ്ത്രജ്ഞൻ ജെ.റോബർട്ട് ഓപ്പൺഹെയ്മറിന്റെ ജീവിതമാണ് ഓപ്പൺഹെയ്മാർ എന്ന ചിത്രം പറയുന്നത്. സംവിധായകൻ ക്രിസ്റ്റഫർ നോളൻ തന്നെയാണ് ചിത്രത്തിൻറെ തിരക്കഥയും നിർവഹിച്ചിരിക്കുന്നത്.

5 പുരസ്‌ക്കാരങ്ങൾ

അഞ്ച് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങളാണ് ഓപ്പൺഹൈമർ നേടിയത്. മികച്ച ചിത്രം, സംവിധായകൻ, മികച്ച നടൻ, സഹനടൻ, ഒറിജിനൽ സ്കോർ എന്നീ പുരസ്‌ക്കാരങ്ങളാണ് ഓപ്പൺഹൈമർ നേടിയത്.

ക്രിസ്റ്റഫർ നോളൻ

മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിന് പുറമേ മികച്ച സംവിധായകനുള്ള പുരസ്കാരം ക്രിസ്റ്റഫര്‍ നോളന്‍ നേടി. ക്രിസ്റ്റഫര്‍ നോളന്റെ പന്ത്രണ്ടാമത്തെ ചിത്രമാണ് ഓപ്പൺഹെയ്മർ .

മികച്ച നടനും സഹനടനും

ജെ. റോബർട്ട് ഓപ്പൺഹെയ്മറെ വെള്ളിത്തിരയിൽ അനശ്വരമാക്കിയ കിലിയൻ മർഫിയാണ് മികച്ച നടൻ. ഓപ്പൺഹെയ്മറിൽ നെഗറ്റിവ് വേഷത്തിലെത്തി ഞെട്ടിച്ച റോബർട് ഡൗണി ജൂനിയർ ആണ് മികച്ച സഹനടൻ.

ഒറിജിനൽ സ്കോർ

ഒറിജിനൽ സ്കോറിനുള്ള പുരസ്കാരം ഓപ്പണ്‍ഹെയ്മറിലൂടെ ​ലഡ്‌വിഗ് ഗൊരാൻസൺ നേടി.