'ആദ്യ പകുതി കേട്ടയുടന്‍ പ്രണവ് അത് തീരുമാനിച്ചിരുന്നു, പിന്നെ ആ ചോദ്യവും'; വിനീത് ശ്രീനിവാസന്‍

vineeth

2022ല്‍ പുറത്തിറങ്ങിയ വിനീതിന്റെ ഹൃദയം സിനിമയുടെ വിജയത്തിന് ശേഷം വര്‍ഷങ്ങള്‍ക്ക് ശേഷത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ് പ്രണവും വിനീതും. 

ഏപ്രില്‍ 11ന് തിയേറ്ററിലെത്തുന്ന സിനിമയിലേക്ക് പ്രണവ് എത്തിയതിനെ കുറിച്ചും അദ്ദേഹത്തിന്റെ സിനിമ തിരഞ്ഞെടുപ്പുകളെ കുറിച്ചും സംസാരിക്കുകയാണ് വിനീത് ശ്രീനിവാസന്‍.

സിനിമയുടെ കഥ പകുതി കേട്ടപ്പോള്‍ തന്നെ പ്രണവ് സമ്മതിക്കുകയായിരുന്നു എന്നാണ് വിനീത് പറയുന്നത്. സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്ന നടനാണ് അദ്ദേഹം. പക്ഷെ ഈ സിനിമയുടെ കാര്യത്തില്‍ കഥ പൂര്‍ത്തിയാക്കാന്‍ പ്രണവ് കാത്തുനിന്നില്ല. തന്റെ കഥാപാത്രത്തിനായുള്ള തയാറെടുപ്പുകള്‍ എപ്പോള്‍ തുടങ്ങണമെന്നാണ് പ്രണവ് ചോദിച്ചത്. അതില്‍ നിന്നാണ് മനസിലായത് അദ്ദേഹത്തിന് സിനിമയുടെ ഭാഗമാകാന്‍ സമ്മതമാണെന്ന്, വിനീത് പറഞ്ഞു.

Tags