പലരും പറയാറില്ലേ, ജീവിതത്തിലെ നല്ല നിമിഷങ്ങളെ, നല്ല കാര്യങ്ങള്‍ എഴുതി വയ്ക്കണം എന്ന്;അത് പോലെ എല്ലാ ദിവസവും വ്ളോഗുമായി എത്തുമെന്ന് നടി അര്‍ച്ചന കവി

archana
ഇപ്പോഴിതാ തന്റെ ഭ്രാന്തമായ ചിന്തകളെ കുറിച്ച് സംസാരിച്ചു

'നീലത്താമര' എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ താരമാണ് അര്‍ച്ചന കവി. വിവാഹ ശേഷം അഭിനയത്തില്‍ നിന്ന് ചെറിയ ഇടവേള എടുത്തിരുന്നു. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി.

ഇപ്പോഴിതാ തന്റെ ഭ്രാന്തമായ ചിന്തകളെ കുറിച്ച് സംസാരിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് അര്‍ച്ചന കവി. തന്റെ യൂട്യൂബ് ചാനലിലൂടെ ഇനി ദിവസവും വ്‌ളോഗ് പങ്കുവയ്ക്കും എന്നും, അതിന്റെ കാരണം എന്തെന്നും പറയുകയാണ് അര്‍ച്ചന കവി. 'എന്റെ ഭ്രാന്തുകളെ എനിക്ക് വളരെ അധികം ഇഷ്ടമാണ്. 

എന്റെ ഭ്രാന്തുകളാണ് എന്നെ സത്യസന്ധമായും യഥാര്‍ത്ഥമായും വയ്ക്കുന്നത്. അതുകൊണ്ട് ഇനിയുള്ള ദിവസങ്ങളില്‍ എല്ലാ ദിവസവും ഞാന്‍ എന്റെ ദിവസങ്ങളെ കുറിച്ച് നിങ്ങളോട് സംസാരിക്കും. 

പലരും പറയാറില്ലേ, ജീവിതത്തിലെ നല്ല നിമിഷങ്ങളെ, നല്ല കാര്യങ്ങള്‍ എഴുതി വയ്ക്കണം എന്ന്. അത് പോലെ എല്ലാ ദിവസവും ഞാന്‍ വന്ന് ഇരുന്ന് എന്റെ ഒരു ദിവസത്തെ കുറിച്ച് സംസാരിക്കും. കേട്ട പാട്ടിനെ കുറിച്ച്, കണ്ട കാഴ്‍ചയെ കുറിച്ച്, ചിന്തകളെ കുറിച്ച് അങ്ങിനെ എന്റെ ഭ്രാന്തുകളെ കുറിച്ച്' എന്നാണ് നടിയുടെ വാക്കുകൾ.

Share this story