'അരണ്‍മനൈ 4' ഒടിടിയിൽ എത്തി

aranmanai

സുന്ദര്‍ സി സംവിധാനം ചെയ്ത അരണ്‍മനൈ 4 ഒടിടിയിൽ എത്തി. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിം​ഗ് ആരംഭിച്ചിരിക്കുന്നത്. തമിഴിനൊപ്പം തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം കാണാനാവും.

തമിഴില്‍ മുന്‍പും ഏറെ വിജയം നേടിയിട്ടുള്ള ഹൊറര്‍ കോമഡി ​ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ അഡ്വ. ശരവണന്‍ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചതും സുന്ദര്‍ സി ആയിരുന്നു. തമന്നയും റാഷി ഖന്നയുമാണ് മറ്റ് രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

രാമചന്ദ്ര രാജു, സന്തോഷ് പ്രതാപ്, കോവൈ സരള, യോ​ഗി ബാബു, വിടിവി ​ഗണേഷ്, ദില്ലി ​ഗണേഷ്, ജയപ്രകാശ്, ഫ്രെഡറിക് ജോണ്‍സണ്‍, രാജേന്ദ്രന്‍, സിം​ഗം പുലി, ദേവ നന്ദ, സഞ്ജയ്, ലൊല്ലു സഭ സേഷു, വിച്ചു വിശ്വനാഥ്, യതിന്‍ കാര്യേക്കര്‍, നമൊ നാരായണ, ജയശ്രീ ചക്കി, ഹര്‍ഷ ഹരീഷ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കെ എസ് രവികുമാര്‍, ഖുഷ്ബു സുന്ദര്‍, സിമ്രന്‍ എന്നിവര്‍ അതിഥിതാരങ്ങളായും എത്തിയിരുന്നു.