‘മലയാള സിനിമയിലെ സ്ത്രീകൾ എവിടെയാണ്’? ചോദ്യവുമായി അഞ്ജലി മേനോൻ; വിമർശിച്ച് ആരാധകർ..

anjali menon

മലയാളത്തിൽ നായികാ പ്രാധാന്യമുള്ള സിനിമകൾ ഇറങ്ങുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സംവിധായിക അഞ്ജലി മോനോന്‍. മഞ്ഞുമ്മല്‍ ബോയ്സ്, ആവേശം, 2018 എന്നീ സൂപ്പർ ഹിറ്റ് സിനിമകളുടെ ചിത്രങ്ങൾ പങ്കുവച്ചു കൊണ്ടായിരുന്നു ‘മലയാള സിനിമയിലെ സ്ത്രീകൾ എവിടെയാണ്’ എന്ന് സംവിധായിക ചോദ്യം ഉന്നയിച്ചത്. അതെസമയം അഞ്ജലി പങ്കുവച്ച പോസ്റ്റിനെതിരെ വിമർശനവുമായി നിരവധിപ്പേരാണ് രംഗത്തെത്തുന്നത്.

യഥാര്‍ഥ സംഭവങ്ങള്‍ സിനിമയാക്കുമ്പോള്‍ എന്തിനാണ് ഇല്ലാത്ത സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതെന്നാണ് പലരും വിമർശനാത്മകമായി കമന്റുകൾ പങ്കുവെക്കുന്നത്. സ്ത്രീ കഥാപാത്രങ്ങള്‍ സിനിമകളില്‍ ആവശ്യമുണ്ടെങ്കില്‍ മാത്രം പോരെയെന്നും വെറുതെ ഒരു സ്ത്രീ കഥാപാത്രത്തെ സൃഷ്ടിച്ച് നോക്കു കുത്തിയായി നിര്‍ത്തുന്നതിലും ഭേദമല്ലേ ഇല്ലാതിരിക്കുന്നതെന്നും ചോദ്യങ്ങളുണ്ട്.

തന്റെ സിനിമകളിലൂടെ അഞ്ജലി മേനോന്‍ സൃഷ്ടിച്ച ഇഷ്ടവും ബഹുമാനവും ഇത്തരം സ്റ്റേറ്റ്‌മെന്റുകളിലൂടെ അവര്‍ തന്നെ സ്വയം നഷ്ടപ്പെടുത്തുകയാണെന്നുമാണ് പലരും പറയുന്നത്. ഈ സിനിമകളിലൊക്കെ അമ്മ വേഷത്തില്‍ വന്നതും സ്ത്രീകള്‍ ആണെന്നും മുന്‍നിര നായികമാരില്ലെന്ന് കരുതി സ്ത്രീകളില്ലെന്ന് പറയരുതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.