നേരിനെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് അനശ്വര രാജന്‍

neru

നേരിനെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് അനശ്വര രാജന്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം നന്ദി അറിയിച്ചത്. നേര് സിനിമയില്‍ സാറ എന്ന സുപ്രധാന കഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിച്ചത്. സിനിമയുടെ ആദ്യം പ്രതികരണങ്ങളെത്തിയപ്പോള്‍ മുതല്‍ അനശ്വരയുടെ പ്രകടനത്തെ അഭിനന്ദിച്ചാണ് ഏറെ പ്രതികരണങ്ങളെത്തുന്നത്.

'അനശ്വരയുടെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ്','പണിയറിയുന്ന ഡയറക്ടറും പെര്‍ഫോം ചെയ്യാന്‍ നല്ലൊരു ക്യാരക്ടറും കിട്ടിക്കഴിഞ്ഞാല്‍ ടാലന്റ് ഉള്ള മലയാള സിനിമയിലെ മികച്ച ആര്‍ട്ടിസ്റ്റ്. പ്രത്യേകിച്ച് ഇമോഷണല്‍ സീന്‍സൊക്കെ അത്രേം ഭം?ഗിയായാണ് അനശ്വര ചെയ്തിരിക്കുന്നത്' , 'മോഹന്‍ലാലിനൊപ്പമുള്ള തുടക്കത്തില്‍ ഒരു കോമ്പിനേഷന്‍ സീനിലും ഡയലോഗ് ഡെലിവറിയിലും ആക്ടിങ്ങിലും ഒക്കെ മികച്ചു നിന്നു, acting ഒക്കെ വന്‍...', 'അനശ്വര രാജന്‍ പെര്‍ഫക്ട് കാസ്റ്റിങ്ങ്' എന്നിങ്ങ നീളുന്നു അഭിനന്ദന പ്രാവാഹം.

Tags