അയോധ്യയിൽ വീടിനായി കോടികൾവില മതിക്കുന്ന സ്ഥലം വാങ്ങി അമിതാഭ് ബച്ചൻ

amithab bachan

മുംബൈ: കോടികൾ  വില കൊടുത്ത്  ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചൻ അയോധ്യയിലെ 7 സ്റ്റാർ എൻക്ലേവിൽ വസ്തു സ്വന്തമാക്കിയതായി റിപ്പോർട്ട്. മുംബൈ ആസ്ഥാനമായുള്ള ദി ഹൗസ് ഓഫ് അഭിനന്ദൻ ലോധ (HoABL)യാണ് വസ്തുവിന്റെ ഡെവലപ്പർ. ഏകദേശം 10,000 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു വീട് നിർമ്മിക്കാൻ ബച്ചൻ ഉദ്ദേശിക്കുന്ന പ്ലോട്ടിന് 14.5 കോടിയോളം വിലയുണ്ടെന്ന് റിയൽ എസ്റ്റേറ്റ് വ്യവസായ വൃത്തങ്ങൾ പറഞ്ഞു.

 പദ്ധതിയിലെ തന്റെ നിക്ഷേപത്തെക്കുറിച്ച് ബച്ചൻ പറഞ്ഞത് ഇങ്ങനെ, "എന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്ന നഗരമായ അയോധ്യയിൽ ഈ യാത്ര ആരംഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ആഗോള ആത്മീയ തലസ്ഥാനത്ത് എന്റെ വീട് നിർമ്മിക്കാൻ ഞാൻ ആഗ്രഹിക്കുന്നു."രാമക്ഷേത്രത്തിൽ നിന്ന് ഏകദേശം 15 മിനിറ്റും അയോധ്യ വിമാനത്താവളത്തിൽ നിന്ന് 30 മിനിറ്റും അകലെയായാണ് ബച്ചന്റെ വസ്തു സ്ഥിതി ചെയ്യുന്നത്.

Tags