അമല പോള്‍ അമ്മയായി,കുഞ്ഞിന്റെ പേര് വെളിപ്പെടുത്തി ജഗത് ദേശായി

amala

സിനിമാതാരം അമല പോള്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ ഭര്‍ത്താവ് ജഗത് ദേശായിയാണ് കുഞ്ഞ് പിറന്ന വിവരം അറിയിച്ചത്. ജൂണ്‍ 11നായിരുന്നു കുഞ്ഞിന്റെ ജനനം. 'ഇളയ്' എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. 'ഇറ്റ്‌സ് എ ബോയ്!!, മീറ്റ് അവര്‍ ലിറ്റില്‍ മിറാക്കിള്‍, ഇളയ്' എന്ന ക്യാപ്ഷനോടെ കുഞ്ഞുമായി വീട്ടിലേക്ക് കടന്നുവരുന്ന അമലാ പോളിന്റെ വീഡിയോ വൈറലായിട്ടുണ്ട്.

നിരവധിപ്പേരാണ് ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് രംഗത്തെത്തുന്നത്. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു അമലയും ജഗതും തമ്മിലുള്ള വിവാഹം.

Tags