'അം അഃ' ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി

The teaser of the movie 'Am Ah' has been released
The teaser of the movie 'Am Ah' has been released


"കാതുകുത്തിയവൻ പോയാൽ കടുക്കനിട്ടവനെ ഞാൻ കൊണ്ടുവരും". ദിലീഷ് പോത്തനും ജാഫർ ഇടുക്കിയും മത്സരിച്ചഭിനയിച്ച, ഇടുക്കി പശ്ചാത്തലമാക്കി  ത്രില്ലർ മൂഡിൽ ഒരുക്കിയ ചിത്രം 'അം അഃ' യുടെ ടീസർ പുറത്തിറങ്ങി. റിലീസ് ജനുവരി 24ന്. പേരിൽത്തന്നെ പുതുമയാർന്ന  ചിത്രം, കാപി പ്രൊഡക്ഷൻസിന്റെ ബാനറിൽ തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്നു.  തമിഴ്‌താരം ദേവദർശിനി പ്രധാനവേഷത്തിലെത്തുന്ന ആദ്യ മലയാളചിത്രം കൂടിയാണിത്. ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രത്തിൽ 
 മീരാ വാസുദേവൻ, ടി. ജി. രവി, ശ്രുതി ജയൻ, അലൻസിയർ, മാലാ പാർവ്വതി, ജയരാജൻ കോഴിക്കോട്, മുത്തുമണി, നവാസ് വള്ളിക്കുന്ന്, നഞ്ചിയമ്മ, ശരത് ദാസ്, രഘുനാഥ് പലേരി, നീരജ രാജേന്ദ്രൻ തുടങ്ങിയവരാണ്   മറ്റു പ്രമുഖ താരങ്ങൾ. 

ഇടുക്കിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെടുന്ന ഈ സസ്പെൻസ് ഡ്രാമ  ചിത്രത്തിനു കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് കവിപ്രസാദ് ഗോപിനാഥ്. ക്യാമറ ചലിപ്പിച്ചത് അനീഷ് ലാൽ ആർ. എസ്. സംഗീതം നൽകിയത് ഗോപി സുന്ദർ. എഡിറ്റിംഗ് - ബിജിത് ബാല. കലാസംവിധാനം - പ്രശാന്ത് മാധവ് . മേക്കപ്പ് - രഞ്ജിത് അമ്പാടി. കോസ്റ്റ്യൂംസ് - കുമാർ എടപ്പാൾ. അസോസിയേറ്റ് ഡയറക്ടർ - ഗിരീഷ് മാരാർ. പ്രൊഡക്ഷൻ കൺട്രോളർ - ഗിരീഷ് അത്തോളി. സ്റ്റിൽസ് - സിനറ്റ് സേവ്യർ. പി. ആർ. ഓ. - മഞ്ജു ഗോപിനാഥ്. ഡിസൈൻസ് - യെല്ലോടൂത്ത്സ്.

Tags