യുട്യൂബില്‍ പുതിയ റെക്കോഡ് സൃഷ്ടിച്ച് അല്ലു അര്‍ജുന്റെ പുഷ്പ 2-വിലെ ആദ്യ ഗാനം

pushpa 2

യുട്യൂബില്‍ പുതിയ റെക്കോഡ് സൃഷ്ടിച്ച് അല്ലു അര്‍ജുന്റെ പുഷ്പ 2-വിലെ ആദ്യ ഗാനം . 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ യുട്യൂബ് വ്യൂസ് ലഭിച്ച ഇന്ത്യന്‍ ലിറിക്കല്‍ വീഡിയോ എന്ന റെക്കോഡാണ് ഗാനം നേടിയിരിക്കുന്നത് . പുറത്തിറങ്ങിയ ആറു ഭാഷകളിലും കൂടി നാല്‍പ്പത് മില്യണ്‍ റിയല്‍ ടൈം വ്യൂസാണ് ഗാനത്തിന് ലഭിച്ചിരിക്കുന്നത്. 1.27 മില്യണ്‍ ലൈക്കുകളും ലഭിച്ച ഗാനം ഇപ്പോഴും പതിനഞ്ചു രാജ്യങ്ങളില്‍ ട്രെന്‍ഡിങ് ലിസ്റ്റിലുണ്ട്.

'നിന്റെ കയ്യാണ് നിന്റെ ബ്രാൻഡ്' എന്ന ടാഗ് ലൈനോടെ എത്തിയ 'പുഷ്പ പുഷ്പ' എന്നുതുടങ്ങുന്ന ഗാനത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. തെലുങ്കിലും തമിഴിലും ഈ ഗാനം ആലപിച്ചിരിക്കുന്നത് നകാഷ് അസീസും ദീപക് ബ്ലൂ ആണ്. മലയാളത്തിൽ രഞ്ജിത്ത് കെ ജി, ഹിന്ദിയിൽ മിക്കാ സിങ്ങും ദീപക് ബ്ലൂ, കന്നഡയിൽ വിജയ്‌ പ്രകാശ്, ബംഗാളിയിൽ തിമിര്‍ ബിശ്വാസ് എന്നിവരാണ്.

Tags