പുസ്തകം പുറത്തിറക്കി ആലിയ ഭട്ട്

aliya

ഫാദേഴ്‌സ് ഡേയ്ക്ക് തന്റെ ആദ്യ നോവല്‍ പുറത്തിറക്കി ബോളിവുഡ് താരം ആലിയ ഭട്ട്. ദി അഡ്വഞ്ചേഴ്‌സ് ഓഫ് ഇഡിഎമമ്മ: ഇഡി ഫൈന്‍ഡ്‌സ് എ ഹോം' എന്ന ചിത്രകഥാ പുസ്തകമാണ് ആലിയ പുറത്തിറക്കിയത്. ആലിയയുടെ കിഡ്‌സ് വെയര്‍ ബ്രാന്‍ഡായ ഇഡിഎമ്മയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പരമ്പരയിലെ ആദ്യ പുസ്തകമായ 'ഇഡി ഫൈന്‍ഡ്‌സ് എ ഹോം' പുറത്തിറക്കിയതെന്ന് ആലിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.


തന്‍വി ഭട്ടിന്റെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. പുതുതായി പ്രസിദ്ധീകരിച്ച പുസ്തകത്തിനൊപ്പം ആലിയ തന്റെ ഫോട്ടോയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു, ''ഒരു പുതിയ സാഹസികത ആരംഭിക്കുന്നു'' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. 'ഇഡിഎമമ്മയുടെ യൂണിവേഴ്‌സില്‍ നിന്നുള്ള ഒരു പുതിയ പുസ്തക പരമ്പരയുടെ തുടക്കം മാത്രമാണ് 'ഇഡി ഫൈന്‍ഡ്‌സ് എ ഹോം'. കഥ പറച്ചിലുകളും കഥകളും നിറഞ്ഞതായിരുന്നു എന്റെ കുട്ടിക്കാലം. ഒരു ദിവസം എന്റെ ഉള്ളിലെ ആ കുട്ടിയെ പുറത്തെടുത്ത് കുട്ടികള്‍ക്കായൊരു പുസ്തകം ഒരുക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. ഞങ്ങളുടെ ആദ്യ പുസ്തകത്തെ ജീവസുറ്റതാക്കാന്‍ സഹായിച്ച എന്റെ സഹ കഥാകൃത്തുക്കളായ വിവേക് കാമത്ത്, @sabnamminwalla, @tanvibhat.draws എന്നിവരോട് ഞാന്‍ നന്ദി പറയുന്നു'. ആലിയ കുറിച്ചു.

Tags