അജിത്ത് ചിത്രം 'വിടാമുയര്‍ച്ചി' ഫസ്റ്റ് ലുക്ക്

ajith

'വിടാമുയര്‍ച്ചി' യുടെ കാത്തിരുന്ന ഫസ്റ്റ് ലുക്കെത്തി. കയ്യിലൊരു ബാഗുമായി ജാക്കറ്റ് ധരിച്ച് കൂളിംഗ് ഗ്ലാസില്‍ നടന്നുവരുന്ന അജിത്താണ് പോസ്റ്ററിലുള്ളത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിടാമുയാര്‍ച്ചിയുടെ ഫസ്റ്റ് ലുക്ക് അവതരിപ്പിക്കുന്നു. ദൃഢമായ ഒരു കഥയ്ക്കായി നിങ്ങള്‍ കാത്തിരിക്കുക എന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് പോസ്റ്റര്‍ ഔദ്യോഗികമായി പുറത്തുവിട്ടുകൊണ്ട് കുറിച്ചത്.

കഴിഞ്ഞ ദിവസം 'വിടാമുയര്‍ച്ചി' നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ 'ഞായറാഴ്ച 7.03 പിഎം' എന്ന് ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇത് വിടാമുയര്‍ച്ചി അപ്‌ഡേറ്റായിരിക്കും എന്ന പ്രവചനവും സമൂഹ മാധ്യമങ്ങളില്‍ നടത്തി. അജിത്തിന്റെ 62ാം ചിത്രമാണ് 'വിടാമുയര്‍ച്ചി'.

Tags