ആശുപത്രി കിടക്കയിൽ പ്രിയപ്പെട്ടവളുടെ കൈകോർത്തുപിടിച്ച് അജിത്; ആരാധകർ ആശങ്കയിൽ

shalini ajith

 അജിത്തും ശാലിനിയും സിനിമ പ്രേമികളുടെ പ്രിയ താരജോഡിയാണ്  വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് ശാലിനി എങ്കിലും ഇപ്പോൾ  ഇൻസ്റ്റഗ്രാമിൽ സജീവമാണ്. ശാലിനിയുടെയും അജിത്തിന്റെയും കുടുംബചിത്രങ്ങൾ  സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ ആരാധകർ അതു ആഘോഷമാക്കാറുണ്ട്.

ഇപ്പോൾ ഇതാ ശാലിനി പങ്കുവച്ച പുതിയ ചിത്രം ആരാധകരിൽ ആശങ്കയുണർത്തുകയാണ്. ആശുപത്രിയിൽ നിന്നുള്ളതാണ് ചിത്രം. ശാലിനിയുടെ കൈകളിൽ മുറുകെ പിടിച്ചിരിക്കുന്ന അജിത്തിനെയും ചിത്രത്തിൽ കാണാം. എന്തു പറ്റി ശാലിനിയ്ക്ക് എന്നാണ് ആരാധകർ തിരക്കുന്നത്.  ശാലിനിയെ പെട്ടെന്നൊരു ഓപ്പറേഷനു വിധേയമാക്കേണ്ടി വന്നു എന്ന രീതിയിലും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. എന്തിനാണ് ഓപ്പറേഷൻ നടത്തിയതെന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. 

Tags