അജിത് ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’ ഏപ്രില്‍ 10 ന്

Good Bad Ugly
Good Bad Ugly

അജിത്ത് കുമാര്‍ നായകനാകുന്ന പുതിയ ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. ആദിക് രവിചന്ദ്രനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പുതിയ ഒരു അപ്ഡേറ്റാണ് അജിത്ത് ചിത്രത്തിന്റേതായി ശ്രദ്ധയാകര്‍ഷിക്കുന്നത്. ഗുഡ് ബാഡ് അഗ്ലിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നു. ഏപ്രില്‍ 10 ന് വേള്‍ഡ് വൈഡ് ആയി ചിത്രം റിലീസ് ചെയ്യും എന്നാണ് സംവിധായകന്‍ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചിരിക്കുന്നത്.

പ്രമുഖ പ്രൊഡക്ഷന്‍ ഹൗസായ മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദേവിശ്രീ പ്രസാദ് ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. അഭിനന്ദന്‍ രാമാനുജമാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വിജയ് വേലുക്കുട്ടിയാണ് എഡിറ്റര്‍. ആക്ഷന്‍ കോമഡി ഗണത്തിലാണ് ഗുഡ് ബാഡ് അഗ്ലി ഒരുക്കിയിരിക്കുന്നത്. അജിത്തിനോടൊപ്പം തൃഷയും ചിത്രത്തിലുണ്ടാകും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Tags