ഭൂനികുതി അടച്ചില്ല; നടി ഐശ്വര്യ റായ്ക്ക് നികുതി വകുപ്പിന്റെ നോട്ടീസ്

aiswaya
നാസിക്ക് നഗരത്തിനടുത്തുള്ള സിന്നാര്‍ ജില്ലയില്‍ താരത്തിന്റെ പേരിലുള്ള ഭൂമിയുടെ അഗ്രികള്‍ച്ചറല്‍ (എന്‍എ) നികുതി അടയ്ക്കാത്തതിനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഐശ്വര്യ റായിക്ക് നോട്ടീസ് നല്‍കിയത്.

ബോളിവുഡില്‍ നിരവധി ആരാധകരുള്ള നടിയാണ് ഐശ്വര്യ റായ് ബച്ചന്‍. ഇപ്പോഴിതാ നടിയ്ക്ക് നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചതായി റിപ്പോര്‍ട്ട്. ഭൂമിയുടെ നികുതി അടച്ചില്ലെന്ന് കാണിച്ച്  മഹാരാഷ്ട്ര സര്‍ക്കാരാണ് താരത്തിനെതിരെ നടപടി സ്വീകരിച്ചത്.

നാസിക്ക് നഗരത്തിനടുത്തുള്ള സിന്നാര്‍ ജില്ലയില്‍ താരത്തിന്റെ പേരിലുള്ള ഭൂമിയുടെ അഗ്രികള്‍ച്ചറല്‍ (എന്‍എ) നികുതി അടയ്ക്കാത്തതിനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഐശ്വര്യ റായിക്ക് നോട്ടീസ് നല്‍കിയത്.

21,960 രൂപയാണ് നികുതിയായി ഐശ്വര്യ റായ് നൽകാനുള്ളത്. 10 ദിവസത്തിനുള്ളിൽ തുക അടയ്ക്കണമെന്നാണ് നോട്ടീസിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ട് ദിവസത്തിൽ തന്നെ നികുതി അടയ്ക്കുമെന്ന് ഐശ്വര്യ റായിയുമായി ബന്ധപ്പെട്ട് വക്താക്കൾ അറിയിച്ചു.

Share this story