'ലസ്റ്റ് സ്റ്റോറി' ഇറങ്ങിയതിന് പിന്നാലെ സെക്സ് ടോയിയുടെ വില്പന വർധിച്ചു; സൊമെന്‍ മിശ്ര

lust stories

2018 ല്‍ പുറത്തിറങ്ങിയ ആന്തോളജി ചിത്രമായിരുന്നു ലസ്റ്റ് സ്റ്റോറി. ലൈംഗികതയുമായി ബന്ധപ്പെട്ട വിവിധ കഥകളാണ് പ്രശസ്ത ബോളിവുഡ് സംവിധായകര്‍ അണിനിരന്ന ചിത്രത്തില്‍ ഉണ്ടായിരുന്നത്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ഭാഗത്ത് അഭിനയിച്ചത് ബോളിവുഡിലെ പ്രമുഖ താരങ്ങളായ കിയാര അദ്വാനിയും വിക്കി കൗശലുമാണ്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം റിലീസ് ചെയ്ത ഉടൻ തന്നെ ഏറെ വിവാദങ്ങളിൽപ്പെട്ടിരുന്നു.

ചിത്രം ഇറങ്ങിയ വർഷമാണ് സെക്സ് ടോയിയുടെ വില്പന ഏറ്റവും വർധിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സൊമെന്‍ മിശ്ര. കരണ്‍ ജോഹറിന്‍റെ പ്രൊഡക്ഷന്‍ കമ്പനി ധര്‍മ്മ പ്രൊഡക്ഷന്‍റെ ഡെവലപ്മെന്‍റ് മേധാവിയാണ് സോമെന്‍ മിശ്ര. അനുരാധാസെസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

“ആ ഹ്രസ്വചിത്രം വൈറലായി മാറി. പക്ഷേ സംഭവിച്ചതിൽ ഏറ്റവും രസകരമായ കാര്യം. തുടര്‍ന്ന് ലൈംഗിക കളിപ്പാട്ടങ്ങള്‍ വില്‍‍ക്കുന്ന സൈറ്റിന്‍റെ വാർഷിക സർവേയിൽ അവരുടെ വിൽപ്പന വർധിച്ച കാലയളവ് അവർ വെളിപ്പെടുത്തി-ആദ്യം കോവിഡ് സമയത്താണ് വര്‍ദ്ധിച്ചത് എന്ന് കണ്ടു രണ്ടാമത്തേത് ലസ്റ്റ് സ്റ്റോറീസ് ഇറങ്ങിയ സമയത്തും. ആളുകൾ 'കിയാര അദ്വാനി വൈബ്രേറ്റർ', 'കിയാര അദ്വാനി സെക്‌സ് ടോയ്‌സ്' എന്നിങ്ങനെ ഗൂഗിള്‍ സെര്‍ച്ച് പോലും നടത്തി. സെക്സ് ടോയ്സ് വിൽപ്പന 50-55 ശതമാനം വർദ്ധിച്ചു" -സോമെന്‍ മിശ്ര പറയുന്നു. 

സിനിമ ഇത്രയധികം സ്വാധീനം ചെലുത്തുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഫാഷനെ സിനിമ സ്വാദീനിതക്കും എന്ന് പൊതുവില്‍ കരുതപ്പെടാറുണ്ട്. അത് വൈബ്രേറ്റർ പോലെ ഒരു ഉപകരണത്തിലേക്ക് നീങ്ങും എന്ന് കരുതിയില്ല. അടുത്ത ജോലിക്ക് ശ്രമിക്കുന്ന സമയത്ത് ഈ കാര്യം ഞാന്‍ എന്‍റെ സിവിയില്‍ എഴുതും എന്നും സോമെന്‍ മിശ്ര കൂട്ടിച്ചേർത്തു.