വര്‍ഷങ്ങള്‍ക്കു ശേഷം മികച്ച വിജയം നേടുന്നു ...സന്തോഷം പങ്കുവച്ച് നിര്‍മ്മാതാവ് വിശാഖ്

vineeth

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രം വര്‍ഷങ്ങള്‍ക്കു ശേഷം മികച്ച വിജയം നേടി മുന്നേറുകയാണ്. ഏപ്രില്‍ 11ന് റിലീസ് ചെയ്ത ചിത്രം ഇതിനകം ആഗോളതലത്തില്‍ 40 കോടിയോളം രൂപ നേടി കഴിഞ്ഞു. ഇപ്പോഴിതാ സിനിമയെ ഇരുകൈയും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞിരിക്കുകയാണ് നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യം.
'എല്ലാവര്‍ക്കും ഞങ്ങളുടെ ഹൃദയത്തില്‍ നിന്ന് നന്ദി. ഹൃദയം എന്നെ പഠിപ്പിച്ച ഒരു കാര്യം  വലിയ സ്വപ്നം കാണുക, കഠിനാധ്വാനം ചെയ്യുക, നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുക! വര്‍ഷങ്ങള്‍ക്കുശേഷം  മാജിക് തുടരുന്നു,' എന്നാണ് വിശാഖ് കുറിച്ചത്. ഒപ്പം ധ്യാന്‍ ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍, പ്രണവ് മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രവും വിശാഖ് പങ്കുവെച്ചു.
1970കളില്‍ രണ്ട് സുഹൃത്തുകള്‍ സിനിമാ മോഹവുമായി മദിരാശിയിലേക്ക് എത്തിപ്പെടുന്നതും തുടര്‍ന്നുള്ള സംഭവങ്ങളിലൂടെയുമാണ് സിനിമയ്ക്കുള്ളിലെ സിനിമ ചിത്രം പറയുന്നത്. നിവിന്‍ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ളൈ, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്മാന്‍ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Tags