‘ആ നടിയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്, അവരുടെ എല്ലാ സിനിമയും കാണും: മമിത

mamitha bhaiju.jpg
mamitha bhaiju.jpg


മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മമിത ബൈജു. പണ്ടൊക്കെ എനിക്ക് അസിനെ ഭയങ്കര ഇഷ്ടമായിരുന്നുവെന്ന് താരം പറഞ്ഞു.

അസിന്റെ ഏത് പടമിറങ്ങിയാലും ഞാന്‍ കണ്ടുകൊണ്ടിരിക്കും. എന്നിട്ട് ആരുമില്ലാത്ത സമയത്ത് കണ്ണാടിയുടെ മുന്നില്‍ പോയി അഭിനയിച്ചുനോക്കുമെന്നും മമിത പറഞ്ഞു. അസിന്റെ സിനിമ എനിക്ക് ഭയങ്കര ഇഷ്ടമാണെന്നും മമിത പറയുന്നു.

tRootC1469263">


മമിതയുടെ വാക്കുകള്‍:

‘പണ്ടൊക്കെ എനിക്ക് അസിനെ ഭയങ്കര ഇഷ്ടമായിരുന്നു. ഫാന്‍ ഗേള്‍ ആണ് ഞാന്‍. അസിന്റെ ഏത് പടമിറങ്ങിയാലും ഞാന്‍ കണ്ടുകൊണ്ടിരിക്കും. എന്നിട്ട് ആരുമില്ലാത്ത സമയത്ത് കണ്ണാടിയുടെ മുന്നില്‍ പോയി അഭിനയിച്ചുനോക്കും. സിനിമ എനിക്ക് ഭയങ്കര ഇഷ്ടമാണ്. എന്നാല്‍ സിനിമയില്‍ എങ്ങനെ എത്തുമെന്ന് എനിക്കറിയില്ലായിരുന്നു. നമ്മുടെ വീട്ടില്‍ ആരും തന്നെ സിനിമയിലില്ല. എന്റെ പപ്പ ഡോക്ടര്‍ ആണ്. ചെറുപ്പം മുതലേ അതൊക്കെ കണ്ടുവളര്‍ന്നതുകൊണ്ടുതന്നെ ഭാവിയില്‍ ഞാനും അങ്ങനെ ആകുമെന്നാണ് കരുതിയാല്‍. എന്നാല്‍ അതിനിടയില്‍ പപ്പയുടെ ഒരു സുഹൃത്തുവഴി സര്‍വോപരി പാലാക്കാരന്‍ എന്ന സിനിമയുടെ ഓഡീഷന് പോയി സെലക്ട് ആയി. അങ്ങനെയാണ് ഞാന്‍ സിനിമയിലേക്കെത്തുന്നത്. പണ്ടുമുതലേ എനിക്ക് കാണാന്‍ ഇഷ്ടമുള്ള ജോണറാണ് റോം കോംസ്. ബാക്കിയുള്ള സിനിമകളൊക്കെ കാണാന്‍ എനിക്ക് ഒരു മൂഡ് വേണം. എന്നാല്‍ എപ്പോള്‍ വേണമെങ്കിലും ഞാന്‍ റോം കോംസ് കാണും,’ മമിത ബൈജു പറയുന്നു.
 

Tags