നടി തപ്‌സി പന്നു വിവാഹിതയാകുന്നു; വരൻ ബാഡ്മിന്‍റണ്‍ താരം..

taapsee pannu

ബോളിവുഡ് താരം തപ്‌സി പന്നു വിവാഹിതയാകുന്നു. ബാഡ്മിന്‍റണ്‍ പ്ലെയറായ മത്യാസ് ബോ ആണ് വരൻ. തപ്‌സിയും മത്യാസും 10 വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു. സിഖ്-ക്രിസ്ത്യൻ ആചാര പ്രകാരം രാജസ്ഥാനിലെ ഉദയ്പൂരിലാണ് വിവാഹം നടക്കുക എന്നാണ് വിവരം.

അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമാണ് വിവാഹത്തിൽ ക്ഷണം ഉണ്ടാവുക. നടിക്കും കുടുംബത്തിനും ബോളിവുഡ് ഷോയായി വിവാഹം മാറ്റുന്നതില്‍ താല്‍പ്പര്യമില്ലെന്നും  താര സമ്പന്നമായിരിക്കില്ല വിവാഹമെന്നുമാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മാര്‍ച്ച് അവസാനമായിരിക്കും വിവാഹം.