നടി സുനൈനയും വ്‌ളോഗര്‍ ഖാലിദ് അല്‍ അമേരിയും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ട്

sunaina

പ്രശസ്ത ദുബായ് വ്‌ളോഗര്‍ ഖാലിദ് അല്‍ അമേരിയും നടി സുനൈനയും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ അഞ്ചിന് സുനൈന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തിന് പിന്നാലെയാണ് ചര്‍ച്ചകള്‍ക്ക് തുടക്കമായത്. 

രണ്ട് പേര്‍ കൈപിടിച്ചിരിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. പോസ്റ്റിന് ഖാലിദ് ലൈക്ക് ചെയ്തിട്ടുണ്ട്. സുനൈന പങ്കുവെച്ച ചിത്രത്തിനോട് സമാനമായ ചിത്രം ഖാലിദ് കൂടി പങ്കുവെച്ചതോടെ അഭ്യൂഹങ്ങള്‍ ശക്തമാവുകയായിരുന്നു.

ദുബായ് വ്‌ളോഗറായ ഖാലിദ് മലയാളികള്‍ക്കും സുപരിചിതനാണ്. ഖാലിദും പങ്കാളി സലാമ മുഹമ്മദും കഴിഞ്ഞയിടെ വേര്‍പിരിഞ്ഞിരുന്നു . കോസ്‌മെറ്റക്‌സ് കമ്പനിയായ പീസ്ഫുള്‍ സ്‌കിന്‍ കെയറിന്റെ സിഇഒ ആണ് സല്‍മ മുഹമ്മദ്. സലാമയുടെയും വ്‌ളോഗുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

Tags