നടി അമല പോളിന് ആണ്‍ കുഞ്ഞ് പിറന്നു; സന്തോഷം അറിയിച്ച് ഭര്‍ത്താവ് ജഗത് ദേശായി

amala

കൊച്ചി: നടി അമല പോളിനും ഭര്‍ത്താവ് ജഗത് ദേശായിക്കും  ആണ്‍ കുഞ്ഞ് പിറന്നു. അമലയുടെ ഭര്‍ത്താവ് ജഗത്  ഇന്‍സ്റ്റ റീലിലൂടെയാണ്  ഈ സന്തോഷം  പങ്കുവച്ചത്. തന്റെ ഗർഭകാലത്തെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നടി ആരാധകരോട് പങ്കുവച്ചിരുന്നു.  നിരവധി താരങ്ങളാണ് അമലയ്ക്കും കുഞ്ഞിനും ആശംസകള്‍ നേരുന്നത് എത്തുന്നത്. 

ഞങ്ങളുടെ കുഞ്ഞു വിസ്മയത്തെ കാണുക എന്ന് പറഞ്ഞാണ് അമലയും ജഗതും കുട്ടിയെ വീട്ടിലെത്തിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ പതിനൊന്നിനാണ് കുഞ്ഞ് പിറന്നതെന്നും ഇവര്‍ അറിയിക്കുന്നുണ്ട്. ഇലൈ എന്നാണ് കുട്ടിക്ക് പേര് നല്‍കിയിരിക്കുന്നത്. 

Tags