ജലോത്സവം സിനിമയിലെ ചീങ്കണ്ണി ജോസ് ഇനി ദുബായ് ജോസ്; നടൻ റിയാസ് ഖാന് യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചു

golden visa

ദുബായ്: പ്രശസ്‌ത നടൻ റിയാസ് ഖാന് യു.എ.ഇ യുടെ പത്ത് വർഷ ഗോൾഡൻ വിസ ലഭിച്ചു. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും നടൻ റിയാസ് ഖാൻ ഗോൾഡൻ വിസ ഏറ്റുവാങ്ങി. 

വർഷങ്ങൾക്ക് മുൻപ് നടൻ റിയാസ് ഖാൻ അഭിനയിച്ച സിബി മലയിൽ ചിത്രം ജലോത്സവത്തിലെ ദുബായ് ജോസ് അടുത്തിടെ വീണ്ടും നവമാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. ചീങ്കണി ജോസ് ദുബായ് ജോസായി വന്ന് അടിച്ചു കേറി വാ എന്ന് പറയുന്നതാണ് ഏറെ ശ്രദ്ധനേടിയത്. വീണ്ടും മമ്മൂട്ടിയുടെ ടർബോ ജോസ് ഹിറ്റായതോടെയാണ് ദുബായ് ജോസും നവമാധ്യമങ്ങളിൽ വൈറലായത്.

golden visa

നേരത്തെ മലയാളം ഉൾപ്പെടെ നിരവധി ഇന്ത്യൻ ചലച്ചിത്ര താരങ്ങൾക്ക് യൂ.എ ഇ ഗോൾഡൻ വിസ  ലഭിച്ചത് ദുബായിലെ ഗോൾഡൻ വിസ മാൻ എന്ന് വിശേഷിപ്പിക്കുന്ന ഇഖ്ബാൽ മാർക്കോണിയിൽ നിന്നായിരുന്നു.