പുതിയ സാഹസിക കഥകളുമായി 'കാർത്തികേയ 3' ഉടൻ വരും; ആരാധകർക്ക് സന്തോഷവാർത്തയുമായി നടൻ നിഖിൽ

karthikeya

നിഖില്‍ സിദ്ധാര്‍ഥ നായകനായ 'കാർത്തികേയ'യുടെ മൂന്നാം ഭാഗം ഉടൻ ചിത്രീകരണം ആരംഭിക്കും. താരം തന്നെയാണ് 'കാർത്തികേയ 3' ഉടൻ വരുമെന്ന് ആരാധകരെ അറിയിച്ചത്. 'പുതിയ സാഹസിക കഥകൾക്കായി ഡോ. കാർത്തികേയ തിരയുന്നു..ഉടൻ', ഇതായിരുന്നു നിഖിലിന്റെ വാക്കുകൾ.

സിനിമയുടെ തിരക്കഥയുമായി ബന്ധപ്പെട്ടുള്ള ജോലികൾ പുരോഗമിക്കുകയാണ്. ചന്ദ്രൂ മൊന്ദേടിയാണ് കാര്‍ത്തികേയയുടെ സംവിധാനം. കാര്‍ത്തികേയ 3 ഒരുക്കുന്നത് 100 കോടി ബജറ്റിലായിരിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ട്.2014-ൽ ആയിരുന്നു 'കാർത്തികേയ' പുറത്തിറങ്ങിയത്. സ്വാതി റെഡ്ഡി ആയിരുന്നു നായിക. 'കാർത്തികേയ'യേക്കാൾ വ്യത്യസ്തമായ കഥയാണ് രണ്ടാം ഭാഗമായ 'കാർത്തികേയ 2' പറഞ്ഞത്. 

തെലുങ്ക്, ഹിന്ദി ഭാഷകളിൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയ 'കാർത്തികേയ 2' വിലൂടെ പാൻ ഇന്ത്യൻ ലെവലിലേക്കാണ് നടൻ നിഖിൽ എത്തിയത്. കാര്‍ത്തികേയ രണ്ടില്‍ മലയാളികളുടെ പ്രിയ താരം അനുപമ പരമേശ്വരനായിരുന്നു നായികയായി എത്തിയത്. അനുപം ഖേറും ഒരു പ്രധാന വേഷത്തിലെത്തി.