'എബ്രഹാം ഓസ്‌ലർ ' ചിത്രം ഒടിടിയിലേക്ക്

Abraham Ozler

ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത എബ്രഹാം ഓസ്‍ലര്‍ ഒടിടിയിലേക്കെത്തുന്നു. മാര്‍ച്ച് 20 മുതൽ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. ജയറാം നായകനായെത്തിയ ചിത്രത്തിന് ആദ്യ ദിവസം തന്നെ തിയേറ്ററുകളിൽ ഗംഭീര വരവേൽപാണ് ലഭിച്ചത്. ചിത്രത്തിൽ മമ്മൂട്ടിയുടെ സർപ്രൈസ് വേഷവും സിനിമയിലെ പ്രധാന സവിശേഷതയാണ്. ചിത്രത്തിൽ അലക്സാണ്ടര്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. മെഡിക്കല്‍ ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ ചിത്രം 2024ലെ ആദ്യഹിറ്റുകളിൽ ഒന്നാണ്.

ജയറാം പൊലീസ് വേഷത്തില്‍ എത്തിയ ചിത്രം താരത്തിന്റെ കരിയറിലെ ഗംഭീരമായൊരു തിരിച്ചുവരവിനു കൂടിയാണ് വേദിയൊരുക്കിയത്. ഇർഷാദ് എം. ഹസ്സനും മിഥുൻ മാനുവൽ തോമസും ചേർന്ന് നിർമിച്ച ചിത്രം ആൻ മെഗാ മീഡിയയാണ് പ്രദർശനത്തിനെത്തിച്ചത്. മിഥുൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. അര്‍ജുൻ അശോകൻ, അനശ്വര രാജൻ, ജഗദീഷ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.
 

Tags