ആത്മാഭിമാനം ഉള്ളതിനാല്‍ അബാനി കല്യാണത്തിന് പോകുന്നില്ല ; ആലിയ കശ്യപ്

aliya

അനന്ത് അംബാനിയുടെയും രാധികാ മര്‍ച്ചന്റിന്റെയും വിവാഹം സര്‍ക്കസ് പോലെയാണെന്ന് സംവിധായകന്‍ അനുരാഗ് കശ്യപിന്റെ മകള്‍ ആലിയ കശ്യപ്. ഇന്‍സ്റ്റഗ്രാം ചാനലിലെ ബ്രോഡ്കാസ്റ്റ് ഗ്രൂപ്പില്‍ അയച്ച മെസേജിലൂടെയാണ് ആലിയ കശ്യപിന്റെ വിമര്‍ശനം. തന്നെ വിവാഹത്തിന് ക്ഷണിച്ചിരുന്നുവെന്നും എന്നാല്‍ ആത്മാഭിമാനം കൊണ്ട് പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതാണെന്നും ആലിയ പറഞ്ഞു.

'ചില ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എന്നെ ക്ഷണിച്ചത് അവര്‍ പിആര്‍ വര്‍ക്ക് ചെയ്യുന്നതു കൊണ്ടാണെന്നു തോന്നുന്നു.(എന്തിനാണെന്ന് എന്നോട് ചോദിക്കരുത്). എന്നാല്‍ ഒരാളുടെ വിവാഹത്തിന് എന്നെ വില്‍ക്കുന്നതിനേക്കാള്‍ അല്‍പ്പം കൂടുതല്‍ ആത്മാഭിമാനം എനിക്കുണ്ടെന്ന് വിശ്വസിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ ഞാന്‍ ഇല്ല എന്ന് പറഞ്ഞു,' ആലിയ കുറിച്ചു. പിആര്‍ വര്‍ക്കിന് വേണ്ടിയാണ് ഇത്രയേറെ സെലിബ്രിറ്റികളെ കല്ല്യാണത്തിന് ക്ഷണിച്ചതെന്നും ആലിയ പറഞ്ഞു.
എന്നാല്‍ സമ്പന്നരുടെ ജീവിതത്തില്‍ താന്‍ ആകൃഷ്ടയാണെന്നും വിവാഹവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ഫോളോ ചെയ്യുന്നുണ്ടെന്നും ആലിയ പറഞ്ഞു. ആലിയ അയച്ച മെസേജുകളുടെ സ്‌ക്രീന്‍ഷോട്ട് വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.

Tags