ആമിര്‍ ഖാന്റെ മകന്റെ ചിത്രം മഹാരാജിന് സ്‌റ്റേ ; വിശ്വ ഹിന്ദു പരിഷത്ത് നല്‍കിയ പരാതിയില്‍ നടപടി

junaid

ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ഖാന്‍ നായകനാകുന്ന ചിത്രത്തിന് സ്റ്റേ. മഹാരാജ് എന്ന സിനിമയ്ക്കാണ് സ്റ്റേ. സിനിമയെ എതിര്‍ത്തുകൊണ്ട് വിശ്വ ഹിന്ദു പരിഷത്ത് നേരത്തെ രംഗത്തെത്തിയിരുന്നു. വൈഷ്ണവ സമുദായത്തിലെ ഒരു മതനേതാവിനെ ചുറ്റിപ്പറ്റിയാണ് സിനിമയെന്നും ഇത് മതവികാരം വ്രണപ്പെടുത്തുന്നതിനാല്‍ സിനിമയുടെ റിലീസ് നിരോധിക്കണമെന്നും ആവശ്യപ്പെട്ടാണ് വിഎച്ച്പി കോടതിയെ സമീപിച്ചത്. ജൂണ്‍ 18 വരെയാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍, ചിത്രത്തിന്റെ നിര്‍മ്മാതാവ്, യഷ് രാജ് ഫിലിം, ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സ് എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

അഹമ്മദാബാദ് കോടതിയുടേതാണ് തീരുമാനം. ചിത്രം ജൂണ്‍ 14 മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യാനിരിക്കുകയായിരുന്നു. മത്രമല്ല ജൂണ്‍ 18 കഴിഞ്ഞാലും സിനിമ റിലീസ് ചെയ്യാനുള്ള സാധ്യതകള്‍ കുറവാണ്. വിഷയം സുപ്രീം കോടതിയിലേക്ക് കൊണ്ടുപോകുമെന്ന് സിനിമയുടെ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

Tags