ആദ്യ ഭാര്യ റീന ദത്തയുമായി വേർപിരിഞ്ഞ ശേഷം താൻ കുറേക്കാലത്തേക്ക് മുഴുകുടിയനായിരുന്നുവെന്ന് ആമിർ ഖാൻ


റീന ദത്തയുമായി വേർപിരിഞ്ഞ ദിവസം വൈകിട്ട് ഒരു ഫുൾ ബോട്ടിൽ മദ്യം ഞാൻ കഴിച്ചുവെന്ന് ആമിർ ഖാൻ ഓർത്തെടുത്തു
ആദ്യ ഭാര്യ റീന ദത്തയുമായി വേർപിരിഞ്ഞ ശേഷം താൻ കുറേക്കാലത്തേക്ക് മുഴുകുടിയനായിരുന്നുവെന്ന് ആമിർ ഖാൻ. 16 വർഷം നീണ്ടുനിന്ന ദാമ്പത്യത്തിന് ശേഷം 2002 ലാണ് ഇരുവരും തമ്മിൽ വേർപിരിഞ്ഞത്.
റീന ദത്തയുമായി വേർപിരിഞ്ഞ ദിവസം വൈകിട്ട് ഒരു ഫുൾ ബോട്ടിൽ മദ്യം ഞാൻ കഴിച്ചുവെന്ന് ആമിർ ഖാൻ ഓർത്തെടുത്തു. പിന്നീടുളള ഒന്നരവർഷം പൂർണമായും മദ്യത്തിന് അടിമയായിരുന്നു താനെന്നും ആമിർ പറഞ്ഞു. ദി ലലൻടോപിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
tRootC1469263">'റീനയും ഞാനും വേർപിരിഞ്ഞപ്പോൾ, ആ വൈകുന്നേരം ഞാൻ ഒരു ബോട്ടിൽ മദ്യം മുഴുവൻ കുടിച്ചു. അടുത്ത ഒന്നര വർഷത്തേക്ക് ഞാൻ എല്ലാ ദിവസവും മദ്യപിച്ചു കൊണ്ടിരുന്നു. എനിക്ക് ഒരു ദിവസം പോലും നന്നായി ഉറങ്ങാൻ സാധിച്ചിരുന്നില്ല.
അമിതമായ മദ്യപാനം കാരണം എനിക്ക് ബോധം നഷ്ടപ്പെടുമായിരുന്നു. ഞാൻ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഞാൻ ജോലിക്ക് പോയിരുന്നില്ല, ചുറ്റുമുള്ള എല്ലാവരിൽ നിന്നും അകന്നു നിന്നു. ആ സമയത്താണ് ലഗാൻ എന്ന സിനിമ പുറത്തിറങ്ങിയത്. ആ സമയത്ത് ഒരു പത്രം എന്നെ 'മാൻ ഓഫ് ദി ഇയർ, ആമിർ ഖാൻ' എന്ന് വിളിച്ചു, അത് വളരെ വിരോധാഭാസമായി തോന്നി,' ആമിർ ഖാൻ പറഞ്ഞു.
