'ആടുജീവിതം' ഇന്ത്യയില്‍ മാത്രം നേടിയത് 60 കോടിക്കടുത്ത്

'ആടുജീവിതം' ചിത്രത്തിന്റെ പോസ്റ്റർ  പുറത്തുവിട്ടു

ആദ്യ പത്ത് ദിവസത്തിനിടെ നേട്ടങ്ങളുടെ ഒരു നീണ്ട നിര തന്നെ സ്വന്തമാക്കി 'ആടുജീവിതം' മലയാള സിനിമയുടെ മറ്റൊരു നാഴികക്കല്ല് താണ്ടിയിരിക്കുകയാണ്. ആദ്യ ദിനം തന്നെ 7.6 കോടി എന്ന അപൂര്‍വ നേട്ടം കൈവകരിച്ച ചിത്രം ശനിയാഴ്ച മാത്രം കളക്ട് ചെയ്തത് 3.9 കോടിയാണ്. 

സാക്‌നില്‍ക്കിന്റെ കണക്ക് പ്രകാരം പ്രവൃത്തി ദിവസങ്ങളില്‍ നിന്ന് ശ്രദ്ധേയമായ നേട്ടമാണ് രണ്ടാം ശനിയാഴ്ച ആടുജീവിതത്തിന് ലഭിച്ചിരിക്കുന്നത്.

ഞായറാഴ്ചയായ ഇന്നലെ അഞ്ച് കോടി കൂടി ലഭിച്ചതോടെ സിനിമ ഇന്ത്യയില്‍ മാത്രം 58.60 കോടിയിലേക്ക് കുതിച്ചിരിക്കുകയാണ്. സിനിമയുടെ ഒക്കുപെന്‍സിയിലും കാര്യമായ കുതിപ്പ് സംഭവിച്ചിട്ടുണ്ട്. 62.95 ശതമാനം മലയാളം വേര്‍ഷനും 55.14 ശതമാനം തമിഴ് നാട്ടിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

രണ്ട് ദിവസം മുന്‍പാണ് ആഗോളതലത്തില്‍ ആടുജീവിതം 100 കോടി എന്ന നേട്ടം കൈവരിച്ചത്. ഏറ്റവും വേഗത്തില്‍ 100 കോടി നേടുന്ന ചിത്രം കൂടിയായി ആടുജീവിതം. ബെന്യാമിന്റെ വിഖ്യത നോവല്‍ ആടുജീവതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ബ്ലെസിയുടെ സംവിധാനത്തിലൊരുങ്ങിയ സിനിമ സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബിന്റെ ജീവിതമാണ് പറയുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ സിനിമയെ ഏറ്റെടുത്തു കഴിഞ്ഞു.

Tags