'ഷാജി പാപ്പനും പിള്ളേരും വീണ്ടുമെത്തുന്നു; 'ആട് 3' അപ്ഡേറ്റ്

aadu 3

പ്രേക്ഷകരെ കയ്യിലെടുക്കാൻ ഷാജി പപ്പനും പിള്ളേരും വീണ്ടുമെത്തുന്നു .  ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ പുത്തൻ അപ്ഡേറ്റ് അണിയറപ്രവർത്തകർ മാർച്ച് 16ന് പുറത്തുവിടുമെന്നാണ് റിപ്പോർട്ട്.

ഒരു സിനിമയിലെ എല്ലാ കഥാപാത്രങ്ങൾക്കും പ്രത്യേക ഫാൻ ബേസുള്ള ഒരു ചിത്രമാണ് 'ആട്'. ആദ്യ ഭാഗത്തിന് സമ്മിശ്ര പ്രതികരണമാണ് സ്വന്തമാക്കേണ്ടി വന്നതെങ്കിലും രണ്ടാം ഭാഗം ഇൻഡസ്ട്രി ഹിറ്റ് ആയി മാറുകയായിരുന്നു.

മലയാള സിനിമ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ആട് 3'. ഏറ്റവും ത്രസിപ്പിക്കുന്ന ഘടകം ചിത്രം 3ഡിയിൽ എത്തുമെന്നാണ് നിർമാതാവ് വിജയ് ബാബുവും സംവിധായകൻ മിഥുൻ മാനുവൽ പറഞ്ഞിരുന്നത്. എന്തായാലും ഇപ്പോൾ പുതിയ അപ്ഡേറ്റിനായി പ്രേക്ഷകർ കട്ട വൈറ്റിംഗിലാണ്.

ഷാജി പാപ്പനായി ജയസൂര്യയും ഡ്യൂഡായി വിനായകനും അറക്കല്‍ അബുവായി സൈജു കുറുപ്പുമൊക്കെ വീണ്ടും അവതരിപ്പിക്കുമ്പോള്‍ ആരാധകരുടെ പ്രതീക്ഷയും വാനോളം ഉയരുകയാണ്. സിനിമയിലെ കഥാപാത്രങ്ങളുടെ പേരിൽ നിരവധി ട്രോളുകളാണ് ഇപ്പോഴും പ്രചരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ചിത്രത്തിന് ഷാൻ റഹ്മാൻ ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.

Tags