ഒരു സിനിമയെ ഒരു സിനിമയായി മാത്രം കാണണം. ആരും നിങ്ങളെ നിർബന്ധിച്ച് സിനിമ കാണിച്ചില്ല; അനിമൽ സിനിമയെ ന്യായീകരിച്ച് രശ്‌മിക


ഒരു സിനിമയെ ഒരു സിനിമയായി മാത്രം കാണണം. ആരും നിങ്ങളെ നിർബന്ധിച്ച് സിനിമ കാണിച്ചില്ലല്ലോ. നിങ്ങള്‍ക്ക് ഇഷ്ടമുള്ള സിനിമകൾ തിരഞ്ഞെടുത്ത് കാണൂ. എല്ലാ സിനിമകളും ബ്ലോക്ബസ്റ്റർ ആകേണ്ട കാര്യമില്ല
ബോക്സ് ഓഫീസിൽ നിന്നും900 കോടി വാരിക്കൂട്ടിയ സിനിമയാണ് അനിമൽ സിനിമയ്ക്ക് നേരെ വിമർശനങ്ങളും കുറവായിരുന്നില്ല. ഇപ്പോഴും വിവാദങ്ങൾ ഒഴിയാതെ സിനിമയ്ക്ക് പുറകിൽ തന്നെയുണ്ട്. സിനിമയെ സിനിമയായി മാത്രം കാണണം എന്ന പറയുകയാണ് രശ്‌മിക ഇപ്പോൾ. ആരും നിർബന്ധിച്ച് അല്ല സിനിമ കാണിക്കുന്നതെന്നും രശ്‌മിക പറഞ്ഞു. മോജോ സ്റ്റോറിയിൽ ബർഖ ദത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
tRootC1469263">'ഒരു സിനിമയെ ഒരു സിനിമയായി മാത്രം കാണണം. ആരും നിങ്ങളെ നിർബന്ധിച്ച് സിനിമ കാണിച്ചില്ലല്ലോ. നിങ്ങള്‍ക്ക് ഇഷ്ടമുള്ള സിനിമകൾ തിരഞ്ഞെടുത്ത് കാണൂ. എല്ലാ സിനിമകളും ബ്ലോക്ബസ്റ്റർ ആകേണ്ട കാര്യമില്ല. നമ്മിൽ എല്ലാവരിലും ഒരു ഗ്രേ ഷേഡ് ഉണ്ട്. ഞങ്ങൾ ഒരിക്കലും പൂർണമായും വെള്ളയോ കറുപ്പോ അല്ല. സന്ദീപ് റെഡ്ഡി വംഗ അത്തരം ഒരു സങ്കീർണ്ണമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്, അത്രമാത്രം.
