അമിതാഭ് ബച്ചന്‍ അവശേഷിപ്പിച്ച ശൂന്യത യാഷ് നികത്തി ; പുകഴ്ത്തി കങ്കണ
kgf2
എഴുപതുകള്‍ മുതല്‍ അമിതാഭ് ബച്ചന്‍ അവശേഷിപ്പിച്ച ശൂന്യത അദ്ദേഹം നികത്തി

കെ.ജി. എഫ് ചാപ്റ്റര്‍ 2 വന്‍ വിജയമായി മാറുകയാണ്. ചിത്രത്തെ പുകഴ്ത്തി ബോളിവുഡ് താരങ്ങള്‍ രംഗത്ത് വന്നിരുന്നു. ചിത്രത്തിലെ നായകനായ യാഷിനെ പുകഴ്ത്തി കങ്കണ റണൗത്ത്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് കങ്കണ യാഷിനെ പുകഴ്ത്തി പറഞ്ഞ് രംഗത്ത് എത്തിയത്. കെ.ജി.എഫിലെ അദ്ദേഹത്തിന്റെ അഭിനയത്തെ അമിതാഭ് ബച്ചനോട് താരതമ്യം ചെയ്താണ് നടി സ്‌റ്റോറി പങ്കുവെച്ചത്. ദശാബ്ദങ്ങളായി ഇന്ത്യ കാണാന്‍ കാത്തിരുന്ന കോപാകുലനായ യുവാവിനെ ഈ സിനിമയിലൂടെ കണ്ടുവെന്നും എഴുപതുകള്‍ മുതല്‍ അമിതാഭ് ബച്ചന്‍ അവശേഷിപ്പിച്ച ശൂന്യത അദ്ദേഹം നികത്തിയെന്നുമാണ് കങ്കണ കുറിച്ചത്.

ഇതിന് മുന്‍പും സൗത്ത് ഇന്ത്യന്‍ താരങ്ങളെ കണ്ട് പഠിക്കണം എന്ന് ഉപദേശം നടി പങ്കുവച്ചിരുന്നു.
 

Share this story