പാപ്പൻ സൂപ്പർ ഹിറ്റിലേക്ക് : രണ്ട് ദിവസത്തിനുള്ളിൽ അഞ്ചു കോടി കളക്ഷനുമായി മുന്നേറുന്നു
pappan

സുരേഷ് ഗോപിയുടെ പാപ്പൻ ഇന്നലെ പ്രദർശനത്തിന് എത്തി. മികച്ച പ്രതികരണം ആണ്  ചിത്രത്തിന് ലഭിക്കുന്നത്. മിക്ക തീയറ്ററുകളിലും ഹൗസ്ഫുൾ ഷോകളുമായു മുന്നേറുകയാണ്. മികച്ച തുടക്കമാണ് ബോക്സ് ഓഫീസിൽ കുറിച്ചത്. കേരള ബോക്സ് ഓഫീസിൽ നിന്ന് 1.88 കോടി രൂപ റിലീസ് ചെയ്ത രണ്ടാം ദിവസം മാത്രം നേടി. ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ നിന്ന് രണ്ടാം ദിവസം മാത്രം സ്വന്തമാക്കിയ കളക്ഷൻ 2.8 കോടി രൂപയാണ്. അതായതയ്, ചിത്രം അഞ്ചു കോടിക്ക് മുകളിലാണ് റിലീസ് ചെയ്ത് രണ്ടു ദിവസം കൊണ്ടു തന്നെ നേടിയിരിക്കുന്നത്. 5.3 കോടിയാണ് പാപ്പന്റെ ഇതുവരെയുള്ള ഗ്രോസ് കളക്ഷൻ.

ജോഷി സംവിധാനം ചെയ്യുന്ന ‘പാപ്പൻ’ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ്. ചിത്രത്തിൽ എബ്രഹാം മാത്യു മാത്തൻ എന്ന പോലീസ് ഉദ്യോഗസ്ഥൻറെ  വേഷത്തിലാണ് സുരേഷ്ഗോപി എത്തുന്നത്.

ചിത്രത്തിൽ ഗോകുൽ സുരേഷ്, നൈല ഉഷ തുടങ്ങിയവർ അണിനിരക്കുന്നു. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസും ക്യൂബ്സ് ഇന്റർനാഷണൽ ഗ്രൂപ്പും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ നിഗൂഢതയ്ക്കും സസ്‌പെൻസിനും വളരെയധികം പ്രാധാന്യം നൽകുന്ന ഒന്നായിരിക്കും ‘പാപ്പൻ’.

2021 മാർച്ച് 5 ന് കാഞ്ഞിരപ്പള്ളിയിൽ ചിത്രീകരണം ആരംഭിച്ചു. ഇപ്പോൾ സിനിമയുടെ ചിത്രീകരണം പാലായിൽ പൂർത്തിയായി. ആർജെ ഷാൻ ആണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി നിർവഹിക്കുമ്പോൾ എഡിറ്റിംഗ് ശ്യാം ശശിധരൻ നിർവഹിക്കുന്നു. പൊറിഞ്ചു മറിയം ജോസ് എന്ന ഹിറ്റ്‌ ചിത്രത്തിന് ശേഷം ജോഷി ഒരുക്കുന്ന ചിത്രമാണ് പാപ്പാൻ.

Share this story