സ്റ്റെഫി സേവ്യറുടെ ആദ്യ സംവിധാനം ചിത്രം പത്തനംതിട്ടയിൽ ആരംഭിച്ചു
sk,sll

മലയാളത്തിന്റെ സ്വന്തം ലേഡീസ് കോസ്റ്റുമെർ സ്റ്റെഫി സേവ്യർ ഇപ്പോൾ സംവിധായികയായി അരങ്ങേറ്റം കുറിക്കുകയാണ്. സിനിമയുടെ ചിത്രീകരണം ഇപ്പോൾ ആരംഭിച്ചു. ഷറഫുദ്ധീൻ, രജീഷ വിജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബി.ത്രീ. എം ക്രിയേഷന്റെ ബാനറിൽ സ്റ്റെഫി സേവ്യർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയാണ് ഇന്ന് നടന്നത്.

ബീത്രീ എം.ക്രിയേഷൻസ് “ബുള്ളറ്റ് ഡയറീസ്” എന്ന ചിത്രത്തിനു ശേഷം നിർമ്മിക്കുന്ന പുതിയ ചിത്രം കൂടിയാണ് ഇത്. തികഞ്ഞ ഒരു കുടുംബകഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. പത്തനംതിട്ട ജില്ലയുടെ പശ്ചാത്തലത്തിൽ ആണ് ചിത്ര൦ ഒരുങ്ങുന്നത്.

സിനിമയുടെ തിരക്കഥ ഒരുക്കുന്നത് മഹേഷ് ഗോപാലും, ജയ് വിഷ്ണുവും ചേർന്നാണ്. ചിത്രത്തിൽ വിജയരാഘവൻ, സൈജു കുറുപ്പ്, ബിന്ദു പണിക്കർ, അൽത്താഫ് സലിം,ബിജു സോപാനം, സുനിൽ സുഗത ആർഷാ ബൈജു എന്നിവരും തെരഞ്ഞെടുക്കപ്പെട്ട ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
 

Share this story