‘സർദാർ’ ഒടിടിയിൽ റിലീസ് ചെയ്തു

sardar

കാർത്തിയെ നായകനാക്കി സംവിധായകൻ പി എസ് മിത്രന്റെ സൂപ്പർഹിറ്റ് സ്പൈ ത്രില്ലർ ‘സർദാർ’ ഒടിടിയിൽ റിലീസ് ചെയ്തു. റാഷി ഖന്ന, രജിഷ വിജയൻ, ചങ്കി പാണ്ഡേ, ലൈല എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്ന സ്പൈ ത്രില്ലറിൻറെ തമിഴ്, തെലുങ്ക് പതിപ്പുകൾ ഒടിടി പ്ലാറ്റ്‌ഫോമായ ആഹായിൽ റിലീസ് ചെയ്തു.

രാജ്യദ്രോഹിയുടെ മകനെന്ന നിലയിൽ വേട്ടയാടപ്പെടുന്ന പബ്ലിസിറ്റി കൊതിക്കുന്ന പോലീസ് ഉദ്യോഗസ്ഥനായ വിജയ് പ്രകാശിനെ (കാർത്തി) ചുറ്റിപ്പറ്റിയാണ് ‘സർദാർ’. ജലസ്രോതസ്സുകളുടെ സ്വകാര്യവൽക്കരണത്തിനെതിരായി സമരം ചെയ്യുന്ന സമീറ (ലൈല) ദുരൂഹമായി മരിക്കുന്നതാണ് വിജയ് പ്രകാശിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. പിന്നീട് നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.
 

Share this story