സന്താനത്തിന്റെ ഗുലു ഗുലലെ രണ്ടാമത്തെ സ്നീക് പീക് വീഡിയോ റിലീസ് ചെയ്തു
 sneak peek

നടൻ സന്താനം പ്രധാന വേഷത്തിൽ അഭിനയിക്കുന്ന തമിഴ് ചിത്രമായ ഗുലു ഗുലു ജൂലൈ 29 ന് തിയേറ്ററിൽ പ്രദർശനത്തിന് എത്തി. മികച്ച വിജയം നേടി ചിത്രം മുന്നേറുകയാണ്. ഇപ്പോൾ സിനിമയിലെ രണ്ടാമത്തെ സ്നീക് പീക് വീഡിയോ റിലീസ് ചെയ്തു.

മുമ്പ് മേയാദ മാൻ, ആടൈ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത രത്‌ന കുമാർ സംവിധാനം ചെയ്ത ഗുലു ഗുലു, ജോർജ്ജ് മരിയൻ, ധീന, നമിത കൃഷ്ണമൂർത്തി, അതുല്യ ചന്ദ്ര എന്നിവരും കൂടാതെ ഒരു കൂട്ടം പുതുമുഖങ്ങളും അഭിനയിക്കുന്നു.

എല്ലാ ദിവസവും തന്റെ അവസാനത്തെ ദിവസം പോലെ ജീവിതം നയിക്കുന്ന നാടോടികളായ ഒരു വ്യക്തിയുടെ ദുരനുഭവങ്ങളെക്കുറിച്ചായിരിക്കും ഗുലു ഗുലു. ഒരു നാടോടിയുടെ വേഷത്തിലാണ് സന്താനം ചിത്രത്തിൽ എത്തുന്നത്.

സന്തോഷ് നാരായണന്റെ സംഗീതത്തിൽ, ഗുലു ഗുലുവിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും യഥാക്രമം വിജയ് കാർത്തിക് കണ്ണനും ഫിലോമിൻ രാജും കൈകാര്യം ചെയ്യുന്നു. സർക്കിൾ ബോക്‌സ് എന്റർടൈൻമെന്റാണ് ഇത് നിർമ്മിക്കുന്നത്, ടീം ഏപ്രിലിൽ ചിത്രീകരണം പൂർത്തിയാക്കി.

 


 

Share this story