“ശലമോൻ” സിനിമയിലെ ആദ്യ ടീസർ ഇന്ന് റിലീസ് ചെയ്യും

wsfg


നവാഗതനായ ജിതിൻ പത്മനാഭൻ വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് “ശലമോൻ”. സിനിമയുടെ ആദ്യ ടീസർ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് റിലീസ്ചെയ്യും. ദിലീഷ് പോത്തൻ, സുധി കോപ്പ, കിച്ചു ടെല്ലസ്, സമ്പത്ത് രാജ്, ആദിൽ ഇബ്രാഹിം, സൗമ്യ മേനോൻ, അഞ്ജലി നായർ, പോളി വത്സൻ, വിനീത് വിശ്വം, അൽത്താഫ് തുടങ്ങിയവരും വേഷമിടുന്നു.

ഇഫാർ മീഡിയക്കു വേണ്ടി റാഫി മതിര അവതരിപ്പിക്കുന്ന ഈ ചിത്രം, പെപ്പർകോൺ സ്റ്റുഡിയോസിനു വേണ്ടി നോബിൾ ജോസ് നിർമ്മിക്കുന്നു. നിസ്സാം ഗൗസ്‌ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രം. “കൃഷ്ണൻ കുട്ടി പണി തുടങ്ങി” എന്ന ചിത്രത്തിന് ശേഷം പെപ്പർ കോൺ സ്റ്റുഡിയോസുമായി ചേർന്നുളള ഇഫാർ മീഡിയായുടെ രണ്ടാമത്തെ ചിത്രമാണ്. ചിത്രത്തിന്റെഓഡിയോ റൈറ്റ്സ് മനോരമ മ്യുസിക് സ്വന്തമാക്കി.
 

Share this story