'റോളക്‌സ് സർ പ്രൊമോ’ എത്തി : ടീസർ ആഘോഷമാക്കി ആരാധകർ
Rolex Classes


‘വിക്രം’ സിനിമയിലെ കൊടും വില്ലന്‍ റോളക്‌സിനെ പരിചയപ്പെടുത്തി പുതിയ ടീസർ പുറത്ത്. സൂര്യയുടെ തീപ്പൊരി ഡയലോഗുകളും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.റോളക്‌സ് സർ പ്രൊമോ’ എന്ന ടൈറ്റിലോടെയാണ് അണിയറ പ്രവർത്തകര്‍ ടീസർ റിലീസ് ചെയ്‌തത്.

അതേസമയം കമൽഹാസൻ- ലോകേഷ് കനകരാജ് ടീം ആദ്യമായി ഒന്നിച്ച ‘വിക്രം’ ചരിത്ര ജയം സൃഷ്‌ടിച്ചാണ് തിയേറ്ററുകളിൽ മുന്നേറുന്നത്. തമിഴ്നാട്ടിൽ ബാഹുബലി കുറിച്ച 5 വർഷത്തെ റെക്കോർഡ് ‘വിക്രം’ മറികടന്നു കഴിഞ്ഞു. 155 കോടിയാണ് തമിഴ്നാട്ടിൽ നിന്നും ബാഹുബലി നേടിയത്. ഈ റെക്കോർഡ് വെറും 16 ദിവസം കൊണ്ടാണ് വിക്രം തിരുത്തിയത്. 

തമിഴ്നാട്ടിൽ നിന്നും ഏറ്റവും കൂടുതൽ പണം വാരുന്ന ചിത്രമെന്ന റെക്കോർഡും വിക്രം വിക്രം സ്വന്തമാക്കി. 150 കോടി ക്ളബ്ബിൽ ഇടംനേടുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണിത്.

Share this story