നെറ്റ്ഫ്ലിക്സിനെതിരെ രൂക്ഷ വിമർശനവുമായി പ്രഭാസ് ആരാധകർ

gfdfcvcv


നെറ്റ്ഫ്ലിക്സിൻ്റെ നടപടിക്കെതിരെ പ്രതിഷേധവുമായി പാൻ ഇന്ത്യൻ താരം പ്രഭാസിൻ്റെ ആരാധകർ.  രാജ്യമെമ്പാടുമുള്ള ആരാധകർ തങ്ങളുടെ ഫോണിൽ നിന്ന് Netflix ഒഴിവാക്കിയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. സാഹോ എന്ന ചിത്രത്തിൽ നിന്ന്  അണിയറപ്രവർത്തകർ ഒഴിവാക്കിയ രംഗം നെറ്റ്ഫ്ലിക്സ് ഇന്തോനേഷ്യ ഉൾപ്പെടുത്തിയതാണ് നെറ്റ്ഫ്ലിക്സിന് വിനയായത്. ഇതിനോടകം ഒട്ടനവധി ആരാധകരാണ് നെറ്റ്ഫ്ലിക്സ് അൺ സബ്സ്ക്രൈബ് ചെയ്തത്.
ചുരുങ്ങിയ സമയത്തിനുള്ളിൽ ട്വിറ്ററിൽ  #UnsubscribeNetflix ക്യാമ്പയിൻ ട്രെൻഡിങ്ങായി മാറിയതോടെ സമ്മർദത്തിലായിരിക്കുകയാണ് കമ്പനി അധികൃതർ.

ക്യാമ്പയ്‌നിന്റെ ഭാഗമായി ആരാധകർ തങ്ങളുടെ ഫോണുകളിൽ നിന്നും Netflix ആപ്പ് അൺഇൻസ്റ്റാൾ ചെയ്തതിന്റെ ഫോട്ടോയും മറ്റും ട്വിറ്ററിലൂടെ പങ്കുവെച്ചു തെലുങ്കിലും ഹിന്ദിയിലും ഒരേ സമയം ചിത്രീകരണം ആരംഭിച്ച സിനിമയാണ് സുജീത് സംവിധാനം ചെയ്ത സാഹോ. പ്രഭാസിനെ കൂടാതെ, ശ്രദ്ധ കപൂർ, നീൽ നിതിൻ മുകേഷ്, ജാക്കി ഷ്റോഫ്, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജരേക്കർ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു. ആദിപുരുഷാണ് പ്രഭാസിന്റെ റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രം ജൂണിൽ തീയറ്ററുകളിലെത്തും.

Share this story