“പകരം..” : കൊത്തിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു
kotthu

ആസിഫ് അലിയും റോഷൻ മാത്യുവും ഒന്നിക്കുന്ന പുതിയ ചിത്രം കൊത്ത് 16ന് പ്രദർശനത്തിന് എത്തി. മികച്ച പ്രതികരണം നേടി കൊത്ത് മുന്നേറുകയാണ്. ഇപ്പോൾ സിനിമയിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു. “പകരം..” എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ആയത്. മനു മഞ്ജിത്ത് എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് കൈലാസ് ആണ്. ഗാനം ആലപിച്ചിരിക്കുന്നത് അക്ബർ ഖാൻ ആണ്.

ഹേമന്ത് കുമാർ എഴുതി സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം യു/എ സർട്ടിഫിക്കേഷനോടെയാണ് സെൻസർ ചെയ്തത്. ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനിയുടെ കീഴിൽ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഒരു പൊളിറ്റിക്കൽ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ നിഖില വിമൽ, റോഷൻ മാത്യു, സുദേവ് ​​നായർ, സുരേഷ് കൃഷ്ണ, വിജിലേഷ് കാരയാട് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. നിർമ്മാതാക്കൾ പറയുന്നതനുസരിച്ച്, ആധുനിക പരിഷ്കൃത സമൂഹത്തിലെ ക്രൂരതയുടെ മറ്റൊരു രൂപമായ മനുഷ്യൻ മറ്റൊരാളെ കൊല്ലുന്നതിനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കാതൽ. ഛായാഗ്രാഹകൻ പ്രശാന്ത് രവീന്ദ്രൻ, സംഗീതസംവിധായകരായ ജേക്‌സ് ബിജോയ്, കൈലാസ് മേനോൻ എന്നിവരടങ്ങുന്നതാണ് സാങ്കേതിക സംഘം.


 

Share this story