” ഒരു പക്കാ നാടൻ പ്രേമം “: ട്രെയ്‌ലർ ഇന്ന് റിലീസ് ചെയ്യും
Oru Pakka Nadan Premam


വിനോദ് നെട്ടത്താന്നി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ” ഒരു പക്കാ നാടൻ പ്രേമം “. ചിത്രം ജൂൺ 24 ന് തീയേറ്ററുകളിൽ എത്തും.മണിമല എന്ന ഉൾനാടൻ ഗ്രാമത്തിൽ പൂവിട്ട കണ്ണന്റെയും ബാല്യകാലസഖി തുളസിയുടെയും പ്രണയകഥയാണ് ചിത്രം പറയുന്നത്. സിനിമയുടെ ട്രെയ്‌ലർ ഇന്ന് വൈകുന്നേരം റിലീസ് ചെയ്യും.

ഭഗത് മാനുവൽ , വിനു മോഹൻ, മധുപാൽ, ശ്രീജു അരവിന്ദ്, കലാഭവൻ ഹനീഫ്, സിയാദ് അഹമ്മദ്, വി പി രാമചന്ദ്രൻ , അംബൂട്ടി, ടോം ജേക്കബ്ബ്, സുമേഷ് മുഖത്തല, കൃഷ്ണൻ പയ്യനൂർ, സനത്, അൻസിൽ , അബ്ദുൾ കരീം, ഡ്വായിൻ, സോണി ചങ്ങനാശ്ശേരി, കൊല്ലം ആനന്ദ്, വിദ്യാ വിനുമോഹൻ , ഹരിത, കുളപ്പുള്ളി ലീല , സിന്ധു മനുവർമ്മ, സുനന്ദ, ദീപിക, ശ്രീലക്ഷ്മി, ശ്രുതി എസ് നായർ , ലക്ഷ്മി, ഗ്രേസി, സുറുമി തുടങ്ങിയവർ അഭിനയിക്കുന്നു.

എ എം എസ് പ്രൊഡക്ഷൻസിൻറെ ബാനറിൽ സജാദ് എം നിർമിക്കുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം – ഉണ്ണി കാരാത്ത് ആണ്. രചന – രാജു സി ചേന്നാട്, എഡിറ്റിംഗ് – ജയചന്ദ്രകൃഷ്ണ, ഗാനരചന – കൈതപ്രം ദാമോദരൻ നമ്പൂതിരി, കെ.ജയകുമാർ , എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ,വിനു കൃഷ്ണൻ , സംഗീതം – മോഹൻ സിത്താര,
 

Share this story