കൊറോണയെ ഭയന്ന് സ്കൂളിൽ പോകാൻ വിസമ്മതിക്കുന്ന ഇസ
ISAKHAK
​ അതിലെല്ലാമുപരി അവനെനിക്ക് എന്റെ ബട്ടർബൺ ബോയ്ഫ്രണ്ട് ആണ്. മാംഗോ ഗേളുമായി അവൻഅഗാധമായി സ്നേഹത്തിലാണ്!

മലയാളത്തിന്റെ പ്രിയനടൻ കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകൻ ഇസഹാക്കിന്റെ മൂന്നാം
പിറന്നാളാണ് ഇന്ന്. ഇസയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് നടി ഉണ്ണിമായ ഷെയർ ചെയ്തൊരു
വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.

“എന്റെ ഇസ്സുവിന് ഇന്ന് 3 വയസ്സ് തികയുന്നു. കൊറോണയെ ഭയന്ന് സ്കൂളിൽ പോകാൻ വിസമ്മതിക്കുകയാണ് അവൻ.എത്രപെട്ടെന്നാണ് അവൻ വളരുന്നത്. തമാശകളുടെയും സ്നേഹത്തിന്റെയും വികൃതികളുടെയും ഒരു ലോകംഡാഡിബോയ് ചാക്കോച്ചനും മമ്മി ഗേൾ പ്രിയകൊച്ചിനുമായി അവൻ സൃഷ്ടിക്കുന്നു.
പക്ഷേ,​ അതിലെല്ലാമുപരി അവനെനിക്ക് എന്റെ ബട്ടർബൺ ബോയ്ഫ്രണ്ട് ആണ്. മാംഗോ ഗേളുമായി അവൻഅഗാധമായി സ്നേഹത്തിലാണ്! നമ്മുടെ ദിവസങ്ങൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ ഇസൂ… നിനക്ക് സന്തോഷത്തിന്റെ, വികൃതികളുടെ ഒരു മനോഹരമായ വർഷം ആശംസിക്കുന്നു കുഞ്ഞേ… സ്നേഹം,” ഉണ്ണിമായ കുറിക്കുന്നു.

പതിനാല് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും
ജീവിതത്തിലേക്ക് വന്ന കൺമണിയാണ് ഇസഹാഖ്. മകന്‍ ജനിച്ച നിമിഷം മുതലുള്ള ഓരോ കൊച്ചുകൊച്ചു
വിശേഷങ്ങളും ചാക്കോച്ചൻ സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്.

Share this story