ഐ ആം കാതലനില്‍ ദിലീഷ് പോത്തനും ലിജോ മോളും

dileesh

ഗിരീഷ് എ ഡി ഒരുക്കുന്ന പുതിയ ചിത്രം 'ഐ ആം കാതലന്റെ' ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തിട്ടുണ്ട്. സിനിമയിലെ പ്രധാന അഭിനേതാക്കളെ പരിചയപ്പെടുത്തുന്നതാണ് പോസ്റ്റര്‍.

ദിലീഷ് പോത്തന്‍, ലിജോ മോള്‍, നസ്ലെന്‍, വിനീത് വാസുദേവന്‍, സജിന്‍ ചെറുകയില്‍, വിനീത് വിശ്വാസം, അനിഷ് അനില്‍കുമാര്‍ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സജിന്‍ ചെറുകയിലാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. സജിന്‍ തിരക്കഥ ഒരുക്കുന്ന രണ്ടാം ചിത്രമാണിത്. നേരത്തെ കുഞ്ചാക്കോ ബോബന്‍ നായകനായ 'അള്ള് രാമേന്ദ്രന്‍' എന്ന ചിത്രത്തിന് സജിനും ഗിരീഷും ചേര്‍ന്നായിരുന്നു തിരക്കഥ ഒരുക്കിയത്.

Share this story