കീരാത രൂപത്തിലുള്ള ദേവൻ പ്രതിഷ്ഠ; കേരള-കർണാടക അതിർത്തിയിലെ പയ്യാവൂർ ശിവക്ഷേത്രം വ്യത്യസ്തമാകുന്നതിങ്ങനെ

Deity in Kiratha form;  How the Payayavur Shiva temple on the Kerala-Karnataka border is different
Deity in Kiratha form;  How the Payayavur Shiva temple on the Kerala-Karnataka border is different

കീരാത രൂപത്തിലുള്ള  ദേവൻ  പ്രതിഷ്ഠയുള്ള ക്ഷേത്രം . ഈ ക്ഷേത്രത്തിലെ ശിവലിംഗം സ്വയം ഭൂവാണ്.കണ്ണൂർ ജില്ലയിൽ കേരള-കർണാടക അതിർത്തിൽ സ്ഥിതി ചെയ്യുന്ന പുരാതന ക്ഷേത്രമാണ് പയ്യാവൂർ ശിവക്ഷേത്രം.അയ്യപ്പനും സോമേശ്വരിയുമാണ് ഉപദേവതകൾ.


പയ്യാവൂർ ഉൽസവം ഊട്ടുത്സവം എന്നാണ് അറിയപ്പെടുന്നത്.പയ്യാവൂർ ശിവക്ഷേത്രത്തിലെ വാർഷിക ഉത്സവം കുംഭസംക്രാന്തിക്ക് രണ്ട് ദിവസം മുമ്പ് ആരംഭിക്കുന്നു - മകരമാസത്തിലെ 29 -ാം ദിവസം.സാധാരണയായി കുംഭം 15നാണ് ഉത്സവം അവസാനിക്കുക.കുടക് ,കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ആളുകൾ ഈ ഉത്സവത്തിന് എ ത്തുന്നു.കുടകിലെ ജനങ്ങൾ ഉത്സവത്തോടനു ബന്ധിച്ച് ക്ഷേത്രത്തിൽ പല വഴിപാടുകളും ചടങ്ങുകളും നടത്തുന്നു. 

കുടകിലെ കർഷകരാണ് ശിവന് ഊട്ടുകാഴ്ച കൊണ്ടുവരുന്നത്. ഉത്സവത്തിന്റെ വിവിധ ദി വസങ്ങളിൽ ഭക്തരുടെ ഊട്ടുക്കാഴ്ച കൃഷി യിടം വഴിപാട് നടക്കുന്നു. ഊട്ടുത്സവത്തിന്റെ ഭാഗമായി നടക്കുന്ന രസകരമായ മറ്റൊരു ചടങ്ങാണ് ഓമനക്കാഴ്ച വഴി പാട്. ഇതിൽ ഭക്തർ സമീപത്തെ പാടങ്ങളിൽ നിന്ന് വാഴക്കുലകൾ ചുമന്ന് ക്ഷേത്രത്തിലെത്തും.  വിവിധ ഗ്രാമങ്ങൾ വിവിധ ദിവസങ്ങളി ൽ ഈ ആചാരം നടത്തുന്നു.

പ്രധാന ഉത്സവം 12- ാം ദിവസമാണ്. ഈ ദിവസം നെയ്യാമൃതത്തിനായി ക്ഷേത്രത്തിന് സമീപത്തെ വിവിധ പ്രദേശങ്ങളിൽ നിന്ന് നെയ്യ് കൊണ്ടുവരും. ആചാരത്തിൽ മൂർത്തിയിൽ നെയ്യ് പുരട്ടുന്നുകാലവരവ്, കാളകളുടെ പുറത്ത് അരി കയറ്റി അർപ്പിക്കുക തുടങ്ങിയവ ഇവിടത്തെ കൗതുകകരമായ ചടങ്ങാണ് .

Tags