ഈ ക്ഷേത്രത്തിൽ പ്രാർത്ഥിച്ചാൽ മാറാവ്യാധിയും വിട്ടു മാറുമെന്ന് സങ്കല്പം ; അറിയാം സൂര്യ ദേവൻ പ്രതിഷ്ഠ നടത്തിയ കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രത്തെ

temple

 വൈദ്യനാഥൻ ആയുരാരോഗ്യസൗഖ്യമരുളുന്ന ക്ഷേത്രം .ക്ഷേത്രത്തിലെ ആലിനും കാഞ്ഞിരമരത്തിനും ദിവ്യസിദ്ധിയുണ്ടെന്നാണ് വിശ്വാസം. കിഴക്കോട്ട് ദർശനമായി ശ്രീലകത്ത് കുടികൊള്ളുന്ന ശിവന് ഉപദേവതകളായി ഗണപതിയും അയ്യപ്പനും ഭഗവതിയുമുണ്ട്.കണ്ണൂരിലെ കാഞ്ഞിരങ്ങാട് കാഞ്ഞിരങ്ങാട് വൈദ്യനാഥക്ഷേത്രത്തിന്റെ പ്രതേകതകൾ അറിയാം .


കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിന് സമീപം സ്ഥിതി ചെയ്യുന്ന കാഞ്ഞിരങ്ങാട് ക്ഷേത്രം ആയിരക്കണക്കിന് വിശ്വാസികളുടെ ആശ്രയ കേന്ദ്രമാണ്. പണ്ടുകാലത്ത് ഉത്തരകേരളത്തിലെ സ്ത്രീകൾ, കുട്ടികളുടെ ക്ഷേമത്തിനായി തൊഴുതുവന്നിരുന്ന മൂന്ന് ക്ഷേത്രങ്ങളിലൊന്നാണിത്. തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രവും തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രവുമാണ് മറ്റുള്ളവ.

temple
 സൂര്യ ദേവന്‍ പ്രതിഷ്ടിച്ചു പൂജിച്ച ശിവലിംഗമാണ് ഇവിടെയുള്ളത് എന്നാണ് വിശ്വാസം. ഇവിടെ വന്ന് ഭജനയോടുള്ള ആചാരനുഷ്ടാനങ്ങോളോടെ പ്രാര്‍ത്ഥിച്ചാല്‍ ഏത് മാറാവ്യാധിയും വിട്ടു മാറുമെന്നാണു സങ്കല്പം. ശ്രീ അയ്യപ്പന്‍, ശ്രീ ഗണപതി എന്നീ പ്രതിഷ്ടകളും ഇവിടെ സ്ഥിതി ചെയ്യുന്നു. പ്രധാന വഴിപാടുകള്‍ ക്ഷീരധാര,ജലധാര എന്നിവയാണ്. കുംഭ മാസത്തിലെ "ശിവരാത്രി" ആണ് ഇവിടത്തെ പ്രധാന ഉത്സവം. "ആറും ഞായര്‍" ക്ഷേത്രത്തിലെ ഒരു പ്രധാന ആഘോഷമാണ്

ഞായറാഴ്ചയാണ് ഇവിടെ പ്രധാനം.ഈ ദിനം വ്രതം അനുഷ്ഠിച്ച് ദർശനം നടത്തുന്നത് രോഗശാന്തിക്ക് കൂടുതൽ ഫലപ്രദമാണ്.
സർവ്വരോഗങ്ങൾക്കും ആശ്വാസം പകരാൻ കാഞ്ഞിരങ്ങാട്ട് വൈദ്യനാഥൻ അനുഗ്രഹിക്കുമെന്നാണ് വിശ്വാസം. 

ജലധാരയും ക്ഷീരധാരയും വഴിപാടുകഴിച്ച് നിശ്ചിതദിവസം ഭജനമിരുന്ന് പ്രാർത്ഥിച്ചാൽ കണ്ണുരോഗവും ത്വക്ക് രോഗവും മാറുമെന്നാണ് വിശ്വാസം. കുന്തീദേവി തൻ്റെ ഭർത്താവിൻ്റെ പാണ്ഡുരോഗം മാറാൻ വൈദ്യനാഥനെ ഭജിച്ച് ദർശനം ചെയ്തിട്ടുണ്ടെന്നാണ് ഐതിഹ്യം.

temple
പരശുരാമാനാല്‍ പ്രതിഷ്ടിതം ലക്ഷ്മിപുരത്തിന്നു (തളിപ്പറമ്പ് )മുന്‍ വശത്തുള്ള കൊടുംകാട്ടില്‍ കാരസ്കരന്‍എന്ന് പേരായ ഒരസുരന്‍ ജീവിച്ചിരുന്നു. ഭസ്മാസുരന്റെ പുത്രനായ ഇയാളുടെ ശല്യം സഹിക്കാനാവാതെ വന്നപ്പോള്‍ ഒരുനാള്‍ പരശുരാമന്‍ വനത്തില്‍ കടന്നു. അസുര നിഗ്രഹം നടത്തി. അതിനു ശേഷം കാട്ടിലൂടെ നടക്കുകയായിരുന്ന ഭാര്‍ഗ്ഗവരാമന്‍ തേജോമയമായ ശിവലിംഗം കാണുകയും അത് യഥാവിധി പൂജിക്കുകയും ചെയ്തു .അപ്പോഴാവിടെയെത്തിയ നാരദ മഹര്‍ഷി ശിവ ലിംഗത്തിന്റെഉത്ഭവം പരശുരാമാന്നു പറഞ്ഞു കൊടുത്തു. പണ്ട് സൂര്യ ബിംബത്തിന്നു വിഷബാധ ഏല്‍ക്കുകയും തേജസ്സ്‌ മങ്ങിപ്പോവുകയും ചെയ്തു.

 ഇതിനു പരിഹാരമെന്ത് എന്ന് ചിന്തിച്ചിരുന്ന സൂര്യന്നു മുന്നില്‍ എത്തിയ ഗരുഡന്‍ ഉപായം പറഞ്ഞു കൊടുത്തു. പാലാഴി മഥനസമയത്ത് വാസുകി ശര്‍ദ്ദിച്ച വിഷം ലോക രക്ഷാര്‍ത്ഥം ശിവന്‍ കുടിച്ചപ്പോള്‍ അതില്‍ നിന്ന് മുക്തനാകാന്‍ ശിവന്‍ വൈദ്യ നാഥന്‍ എന്നആത്മ ലിംഗം തന്നെയുണ്ടാക്കി പാര്‍വതീ സമേതനായി പൂജിച്ചു രോഗ വിമുക്തനാവുകയും ചെയ്തു .അതിനാല്‍ ശിവന്റെ കൈവശമുള്ള ആ വൈദ്യ നാഥ ലിംഗം സമ്പാദിച്ച്പൂജ നടത്തിയാല്‍ രോഗ വിമുക്തി നേടാം.

 അതനുസരിച്ച് സൂര്യന്‍ ശിവനെ ധ്യാനിച്ച്‌ ശിവനില്‍ നിന്നും വൈദ്യ നാഥ ലിംഗം സമ്പാദിച്ച് ലക്ഷ്മിപുരത്തിനടുത്ത് വിധി പ്രകാരം പ്രതിഷ്ഠിച്ചുപൂജിച്ചു .അതോടെ രോഗമുക്തി നേടുകയും ചെയ്തു. ആ മഹാലിംഗമാണിത്. വിധി പോലെ ക്ഷേത്രം പണിതു പൂജിക്കുക എന്ന് പറഞ്ഞ്‌നാരദര്‍ മറഞ്ഞു. നാരദനില്‍നിന്നും ശിവ ലിംഗ കഥ കേട്ട പരശുരാമന്‍ വൈദ്യ നാഥ ക്ഷേത്രം നിര്‍മ്മിച്ചു കാരസ്കരന്‍ എന്നാ അസുരന്‍ മൂലമാണ് പരശുരാമന്‍ കാട്ടിലെത്തിയത് അത് കൊണ്ട് ക്ഷേത്രം കാരസ്കരാലയം വൈദ്യനാഥ ക്ഷേത്രം എന്ന പേരിലറിയപ്പെട്ടു .

Tags