ഈ മൂർത്തിയുടെ ചിത്രം പൂജാമുറിയിൽ വയ്ക്കുന്നത് ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരും..

pooja room

പൂജാമുറിയിൽ നിര്ബന്ധവുമായി വയ്‌ക്കേണ്ട ഒരു ചിത്രം അത് ആരാധനാമൂർത്തിയായ ഗണപതിയുടേതാണ്. തടസങ്ങള്‍ മാറ്റി തരുന്നതിന് വേണ്ടിയാണ് ഗണപതി ഭഗവാന്റെ ചിത്രം വയ്ക്കുന്നത്. വിഘ്‌നേശ്വരനെ വഴങ്ങി കൊണ്ട് ആരംഭിക്കുന്ന ഏതൊരു കാര്യവും തടസമില്ലാതെ നടക്കും ഏന്നതാണ് വിശ്വാസം. അതുപോലെ ചിത്രത്തിന് പുറമെ ഒരു ഗണപതി വിഗ്രഹം പൂജാമുറിയിൽ വയ്ക്കുന്നതും നല്ലതാണ്.

സന്തോഷവും ഐശ്വര്യവും സമാധാനവുമാണ് ലക്ഷ്യമെങ്കില്‍ വെളുത്ത ഗണപതി വിഗ്രഹം വേണം വീട്ടില്‍ വെക്കേണ്ടത്. വ്യക്തിപരമായ ഉയര്‍ച്ചയാണ് ലക്ഷ്യമെങ്കില്‍ കുങ്കുമ വര്‍ണ്ണത്തിലുളള ഗണപതി വിഗ്രഹം ആണ് വേണ്ടത്. വീട്ടിലേക്ക് ഐശ്വര്യവും സമൃദ്ധിയും കൊണ്ട് വരാന്‍ ഗണപതിയുടെ ഇരിക്കുന്ന രൂപത്തിലുള്ള വിഗ്രഹം വെയ്ക്കുക. ഗണേശ വിഗ്രഹമാണ് ജോലി സ്ഥലത്ത് ഏറെ നല്ലത്.

ganapathy

വീടിന്റെ പ്രധാന കവാടത്തിന് നേരെ വിപരീത ദിശയില്‍ വിഗ്രഹം വെയ്ക്കുന്നത് വീട്ടിലേക്ക് ദോഷകരമായത് ഒന്നും പ്രവേശിക്കാതെ ഗണേശന്റെ ദൃഷ്ടി ഉണ്ടാകാന്‍ വേണ്ടിയാണ്. സ്വീകരണമുറിയിലെ അലമാരകളില്‍ വയ്ക്കുന്ന വിഗ്രഹം ഒരിഞ്ച് അകത്തി വെയ്ക്കാന്‍ ശ്രദ്ധിക്കണം.

ഗണേശന്റെ ചിത്രത്തിനോട് ചേർന്ന് തന്നെ പാര്‍വ്വതി ദേവിയുടെ ഒരു ചിത്രം കൂടി വയ്ക്കുന്നതും ഉത്തമമാണ്. പാര്‍വതി ദേവിയുടെ ഏത് രൂപത്തിലുള്ള, എത് ഭാവത്തിലുള്ള ചിത്രമായാലും കുഴപ്പമില്ല. ദേവിയുടെ ഒരു ചിത്രം കൂടി ഉള്‍പ്പെടുത്തണം. അന്നപാനാദികള്‍ മുട്ടാതിരിക്കുന്നതിനും ഐശ്വര്യ സമ്പത്തിനും വേണ്ടിയാണ് സാക്ഷാല്‍ അന്നപൂര്‍ണ്ണേശ്വരിയായ പാര്‍വതി ദേവിയുടെ ചിത്രം.

ganeshan

ചിത്രങ്ങൾ വച്ചതുകൊണ്ട് മാത്രം ദൈവപ്രീതി ലഭിക്കില്ല. ഇഷ്ട ദേവതകളുടെ ചിത്രം വച്ച് ആരാധിക്കുന്ന പൂജാമുറിയില്‍ എന്നും രണ്ടുനേരവും - രാവിലെയും വൈകിട്ടും വിളക്ക് കൊളുത്തണം. നെയ്, എള്ളെണ്ണ എന്നിവ ഒഴിച്ച് വേണം വിളക്ക് കൊളുത്താന്‍. ചന്ദനത്തിരിയും കൊളുത്തി വച്ച് യഥാശക്തി ദിവസവും പ്രാര്‍ത്ഥിക്കണം. 

Tags